ബെംഗളൂരു: രവി പ്രകാശ് ബന്ധവലാകർ എന്ന 28 കാരൻ ആണ് കഴിഞ്ഞ ദിവസം വിജയപുര പോലീസ് സൂപ്രണ്ട് ഓഫീസിൽ സബ് ഇൻസ്പെക്ടറായി നിയമനം ലഭിച്ച കത്തുമായി ജോലിയിൽ പ്രവേശിക്കാൻ എത്തിയത്.
വിശദ പരിശോധനയിൽ കത്ത് വ്യാജമാണെന്നും നഗരത്തിലെ ഒരു വ്യവസായി നൽകിയതാണ് ഈ വ്യാജ കത്ത് എന്നും തിരിച്ചറിഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേരളത്തിൽ നിന്നും കർണാടകയിൽ എത്തി വ്യവസായ സംരംഭങ്ങൾ നടത്തിവന്നിരുന്ന ബ്രിജേഷ് എന്നയാളാണ് കത്തു നൽകിയത് എന്ന് തിരിച്ചറിഞ്ഞു.
ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരിയായ രവി സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷ നൽകിയിരുന്നു. രവിയുടെ വൈദ്യപരിശോധനകൾ പൂർത്തിയായെന്നും അവസാനഘട്ട തെരഞ്ഞെടുപ്പിന് ആരുടെയെങ്കിലും സഹായം ആവശ്യം ഉണ്ടാവുമെന്നും പരിചയക്കാരനായ മഞ്ജുനാഥ് എന്ന ആളോട് രവിയുടെ അച്ഛൻ പറഞ്ഞതനുസരിച്ച് മഞ്ജുനാഥ് ആണ് ബ്രിജേഷിനെ പരിചയപ്പെടുത്തിയത്. ആദ്യഗഡുവായി അഞ്ച് ലക്ഷം രൂപ കൈപ്പറ്റി കൊണ്ടാണ് ഇയാൾ കത്തു നൽകിയത്. ജോലിയിൽ പ്രവേശിച്ച ശേഷം 10 ലക്ഷം കൂടി നൽകണമെന്നായിരുന്നു കരാർ. ഇയാൾ ഇതുപോലെ പലരെയും ജോലി വാഗ്ദാനം നൽകി തട്ടിപ്പു നടത്തിയത് ആയിട്ടാണ് അറിയുന്നത്.
ബ്രിജേഷ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.