നിയമ നിർമ്മാണ കൗൺസിലിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മാർച്ച് 15ന്.

ബെംഗളൂരു: ജെഡിഎസ് അംഗമായിരുന്ന ധർമ്മ ഗൗഡ കഴിഞ്ഞ ഡിസംബർ 29 ആം തീയതി ചിക്ക് മംഗളൂരുവിൽ റെയിൽവേ ട്രാക്കിന് അടുത്ത് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട വിവരം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇദ്ദേഹം കൗൺസിലിലെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം വഹിച്ചു വരികയായിരുന്നു.

മരണകാരണം ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

ഈ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മാർച്ച് 15ന് നടത്തും എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഫെബ്രുവരി 25 ന് പുറത്തിറങ്ങും. മാർച്ച് നാലുവരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം.

മാർച്ച് 15 ന് രാവിലെ 9 മണി മുതൽ 4 മണി വരെ ആയിരിക്കും വോട്ടു രേഖപ്പെടുത്തൽ. അന്നുതന്നെ വോട്ട് എണ്ണി ഫലവും പ്രഖ്യാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts