സിഗ്നൽ തെറ്റിച്ചത് ചോദ്യം ചെയ്തു; ബി.എം.ടി.സി.കണ്ടക്ടറുടെ വിരൽ കടിച്ച് മുറിച്ച് ഓട്ടോ ഡ്രൈവർ.

ബെംഗളൂരു : ഓട്ടോ ഡ്രൈവർമാരുടെ സിഗ്നൽ തെറ്റിക്കൽ അതി പ്രശസ്തമാണല്ലോ, ഇങ്ങനെ ഒരു സംഭവത്തിൽ ചോദ്യം ചെയ്യാൻ ശ്രമിച്ച ബി.എം.ടി.സി കണ്ടക്ടർക്ക് വിരലിന് പരിക്കേൽക്കുകയായിരുന്നു.

കുമാരസ്വാമി ലേഔട്ടിൽ നിന്ന് ശിവാജി നഗറിലേക്ക് വരികയായിരുന്നു ബി.എം.ടി.സി ബസ്, റിച്ച്മണ്ട് സർക്കിളിൽ വച്ച് സിഗ്‌നൽ തെറ്റിച്ച് വന്ന ഓട്ടോറിക്ഷ ബസിന് മുന്നിൽ കുടുങ്ങി.

  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം

ബസ് ഡ്രൈവറും ഓട്ടോ ഡ്രൈവറും വാക്ക് തർക്കത്തിൽ ഏർപ്പെട്ടു, ബസിന് ഉള്ളിലേക്ക് ചാടിക്കയറിയ ഓട്ടോ ഡ്രൈവറെ തടയാൻ ശ്രമിച്ച കണ്ടക്ടർ ഉത്തര ഹളളി സ്വദേശി ബി.രഘുവിനെ ഓട്ടോ ഡ്രൈവർ കടിക്കുകയായിരുന്നു.

പരിക്കേറ്റ കണ്ടക്ടറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓട്ടോ ഉപേക്ഷിച്ച് ഓടിയ ഡ്രൈവർക്ക് എതിരെ അശോക് നഗർ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
[masterslider id="10"]

Related posts