വിജയം നേടിയത് ആർ.സി.ബി; നഗരം കുടിച്ച് തീർത്തത് 157 കോടിയുടെ മദ്യം!

ബെംഗളൂരു: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നേടിയ വിജയം വലിയ രീതിയിലാണ് നഗരത്തിലെ ആരാധകർ ആഘോഷിച്ചത്. തുടന്നുണ്ടായ ദുരന്ത സംഭവങ്ങളും 11 പേരുടെ മരണത്തിനിടയായ സാഹചര്യവും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണല്ലോ. ഈ സമയത്ത് പുറത്ത് വരുന്ന മറ്റൊരു വാർത്ത ടീമിൻ്റെ ജയത്തെതുടർന്ന് നഗരത്തിൽ ഉണ്ടായ മദ്യവിൽപനയുടെ അളവിനെ കുറിച്ചാണ്. ഫൈനൽ മൽസരം കഴിഞ്ഞ അടുത്ത ദിവസം ചൊവ്വാഴ്ച്ച നഗരത്തിൽ വിൽപ്പന നടന്നത് 157. 94 കോടിയുടെ മദ്യം കഴിഞ്ഞ വർഷം ഇതേ ദിവസം ഉണ്ടായ മദ്യവിൽപന യുമായി താരതമ്യപ്പെടുത്തുമ്പോൾ വർധനവ്…

Read More

13 ലക്ഷത്തിൻ്റെ മയക്കുമരുന്നുമായി 2 മലയാളികൾ പിടിയിൽ

13 ലക്ഷത്തിൻ്റെ മയക്കുമരുന്നുമായി 2 മലയാളികൾ പിടിയിൽ ബെംഗളൂരു: 13 ലക്ഷത്തോളം വില മതിക്കുന്ന ഉയക്കുമരുന്നു മായി രണ്ട് മലയാളികൾ നഗരത്തിൽ അറസ്റ്റിലായി ജോബിൻ കുര്യാക്കോസ് (21) , അലക്സ് ടി വർഗീസ്(24) എന്നിവരാണ് 12 കിലോ ലഹരിമരുന്നുമായി പിടിയിലായത്.

Read More

18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐ.പി.എൽ ആർ.സി.ബിക്ക്.

ബെംഗളൂരു : ഐ.പി.എൽ ആരംഭിച്ചിട്ട് 18 വർഷമായിട്ടും ഇതുവരെ കയ്യെത്തും ദുരത്ത് നഷ്ടപ്പെട്ട ഐ.പി.എൽ കിരീടം റോയൽ ചലഞ്ചേഴ്സ് നേടി. പഞ്ചാബിനെ 6 റണ്‍സിന് കീഴടക്കി ബെംഗളൂരു ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. ഇന്ന് നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ വച്ച് നടന്ന മൽസരത്തിൽ പഞ്ചാബിനെ 6 റൺസിനാണ് ആർ.സി.ബി. തോൽപ്പിച്ചത്. പതിനെട്ട് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുക്കം ഐപിഎല്‍ കിരീടത്തില്‍ കോലിയുടെ മുത്തം. ആദ്യം ബാറ്റ് ചെയ്ത ആർസിബിയുടെ 191 എന്ന വിജയലക്ഷ്യം ഓവർ കഴിയുമ്പോൾ പഞ്ചാബ് 6 റൺസകലെയായിരുന്നു. ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ…

Read More

കനത്ത മഴ; നഗരത്തിൽ യെല്ലോ അലർട്ട്;3 മരണം; സിൽക്ക് ബോർഡും ശാന്തിനഗറും വെള്ളത്തിനടിയിൽ; എങ്ങും ഗതാഗതക്കുരുക്ക്.

ബെംഗളൂരു : കനത്തമഴയിൽ മുങ്ങിനഗരം. നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയിൽ ഇതുവരെ 3 മരണം. മഹാദേവ പുരയിൽ ഇസ്മോലമിറ്റഡ് കമ്പനിയിലെ മതിൽ തകർന്ന് വീണ് ജീവനക്കാരിയായ ശശികല (52)യാണ് മരിച്ചത്.ബി.ടി.എം. ലേ ഔട്ടിലെ എൻ എസ് പാളയിൽ രണ്ട് പേർ മോട്ടോർ പ്രവർത്തിക്കുന്നതിനിടയിൽ ഷോക്കേറ്റ് മരിച്ചു. ശാന്തിനഗർ ബസ് സ്റ്റേഷന് സമീപം റോഡിൽ വെള്ളം കയറി. സിൽക്ക് ബോർഡ് ജംഗ്ഷനിൽ വെള്ളം കയറിയതിനാൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഈ മാസം 22 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. സംസ്ഥാനത്തെ 11…

Read More

ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടപ്പെട്ട് പെരുവഴിയിലായത് 240 പേർ!

ബെംഗളൂരു: സോഫ്റ്റ്‌വെയർ ഭീമനായ ഇൻഫോസിസിൽ വീണ്ടും കുട്ടപ്പിരിച്ചു വിടൽ.ഇൻഫോസിസ് മെസൂരു കാമ്പസിൽ നിന്ന് 240 പേരെയാണ് ഇപ്രാവശ്യം പിരിച്ച് വിട്ടത്. പരിശീലiinfoനാപൂർത്തിയാക്കിയവർക്ക് നൽകിയ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവക്കാൻ കഴിഞ്ഞില്ല എന്നതാണ് വിരിച്ചു വിടുന്നതിന് കാരണമായി ഇൻഫോസിസ് പറയുന്നത്. പിരിച്ചുവിടപ്പെട്ടവർക്ക് താൽക്കാലിക ആശ്വാസം അനുവദിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ 400 ൽ അധികം ജീവനക്കാരെ മുകളിൽ പറഞ്ഞ അതേ കാരണം പറഞ്ഞ് പിരിച്ച് വിട്ടിരിന്നു. എന്നാൽ വിവർക്ക് ഒരു വിധത്തിലുള്ള താൽക്കാലിക ആശ്വാസവും നൽകാൻ കമ്പനി തയ്യാറില്ലായിരുന്നു. ഇതേ തുടർന്ന് ഈ മേഖലയിൽ ജോലി ചെയ്യുന്ന…

Read More

കേരള ബി.ജെ.പി.അധ്യക്ഷൻ ബെംഗളൂരു മലയാളിയായ രാജീവ് ചന്ദ്രശേഖർ.

ബെംഗളൂരു : കേരള ബി.ജെ.പി. അധ്യക്ഷനായി ബെംഗളൂരു മലയാളി കൂടിയായ രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് ഈ പ്രഖ്യാപനം വന്നത്. ഇന്ന് നാമ നിർദ്ദേശ പത്രിക നൽകും. നാളെ സംസ്ഥാന കൗൺസിൽ യോഗത്തിലായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശശീതരൂരിന് ശക്തമായ വെല്ലുവിളിയുയർത്തിയിരുന്നു രാജീവ് ചന്ദ്രശേഖർ. തൃശൂരിലെ ദേശമംഗലത്ത് നിന്നുള്ള എം.കെ. ചന്ദ്രശേഖരൻ്റെ മകനായി ഗുജറാത്തിലാണ് രാജീവ് ജനിച്ചത്, രാജീവിൻ്റെ പിതാവ് വ്യോമസേനയിലാണ് ജോലി ചെയ്തിരുന്നത്. തൃശൂരിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി ബെംഗളുരുവിലേക്ക് വരികയും…

Read More

ഒരു മാളിൽ റിലീസ് ദിവസം 21 പ്രദർശനങ്ങൾ; മറ്റൊരു മാളിൽ 20 പ്രദർശനങ്ങൾ; എംപുരാൻ നഗരത്തിൽ എഴുതുന്നത് പുതു ചരിത്രം!

ബെംഗളൂരു: പ്രിഥ്വിരാജ് മോഹൻലാൽ ടീമിൻ്റെ എംപുരാൻ റിലീസിന് മുൻപ് തന്നെ റെകോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ , ബെംഗളൂരു നഗരത്തിലെ തിയേറ്ററുകൾക്കും പറയാറുണ്ട് പുതിയ റെക്കാർഡുകളുടെ കഥ. കോറമംഗലയിലെ നെക്സസ് മാളിൽ ( പഴയ ഫോറം) മാളിൽ റിലീസ് ദിവസം ചാർട്ട് ചെയ്തിരിക്കുന്നത് 21 പ്രദർശനങ്ങൾ അതിൽ മിക്ക പ്രദർശനങ്ങളുടെയു സീറ്റുകൾ റിസർവ് ചെയ്ത് കഴിഞ്ഞിരിക്കുന്നു. മറ്റൊരു പ്രധാന മൾട്ടിപ്ലെക്സ് ആയ രാജ്കുമാർ റോഡിലെ ഓറിയോൺ മാളിൽ ആദ്യദിവസം എംപുരാൻ പ്രദർശിപ്പിക്കുന്നത് 20 പ്രവശ്യം ! ഒരു മലയാള ചലച്ചിത്രത്തിന് നഗരത്തിൽ ഇത്രയും വലിയ സ്വീകരണം…

Read More

കെ.എസ്.ആർ.ടി.സിയും ബി.എം.ടി.സിയും നമ്മ മെട്രോയും സാധാരണ നിലയിൽ സർവീസ് നടത്തുന്നു; നഗര ജീവിതത്തെ ബാധിക്കാതെ കർണാടക ബന്ദ് !

bus stand

ബെംഗളൂരു : വിവിധ കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന കർണാടക ബന്ദ് ഇതുവരെ നഗര ജീവിതത്തെ ബാധിച്ചിട്ടില്ല. കെ.എസ്.ആർ.ടി.സിയും ബി.എം.ടി.സിയും നമ്മ മെട്രോയും സാധാരണ നിലയിൽ സർവീസ് നടത്തുന്നുണ്ട്. സ്കൂളുകളും കോളേജുകളും സാധാരണ പോലെ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ഓട്ടോ, ടാക്സികളും സ്വകാര്യ വാഹനങ്ങളും സാധാരണത്തെ പോലെ നഗര നിരത്തുകളെ കയ്യടക്കിയിട്ടുണ്ട്. പച്ചക്കറിയുടെയും പൂവുകളുടെയും പ്രധാന മാർക്കറ്റ് ആയ കെ.ആർ.മാർക്കറ്റിൽ ബന്ദിൻ്റെ ഒരു പ്രതീതിയും ഇല്ല, സാധനങ്ങളുടെ വിൽപന സാധാരണ രീതിയിൽ പുരോഗമിക്കുന്നു.

Read More

കരാറുകാരിൽ മുസ്ലീം വിഭാഗത്തിന് 4% സംവരണം; വിവാദ ബിൽ സഭയിൽ അവതരിപ്പിച്ചു.

ബെംഗളുരു :കരാറുകളിൽ മുസ്ലിം വിഭാഗങ്ങൾക്ക് 4% സംവരണം ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഭേദഗതി ബിൽ സിദ്ധരാമയ്യസർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി എച്ച്.കെ.പാട്ടീലാണു കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യൂർമെന്റ്സ് ഭേദഗതി ബിൽ അവതരിപ്പിച്ചത്. 2 കോടി രൂപയിൽ താഴെയുള്ള പൊതുവികസന പദ്ധതികൾ,ഒരു കോടി രൂപയിൽ താഴെയുള്ള സർക്കാർ ഏറ്റെടുക്കലുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട കരാറുകളിൽ സംവരണം ഏർടുത്താനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ 7ന് മുഖ്യമന്ത്രി സിദ്ധരമയ്യ ബജറ്റിൽ പ്രഖ്യാപിച്ച നിയനിർമാണത്തിന് 14ന് മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. സഭയ്ക്കകത്തും പുറത്തും ബില്ലിനെ എതിർത്ത് ബിജെപി രംഗത്തുണ്ട്. ഇത്തരം കരാറുകളിൽ നിലവിൽ…

Read More

ആഘോഷ രാവൊരുക്കി “നൻമ കാർണിവൽ-2025”

ബെംഗളൂരു : നിരവധി കലാകായിക പരിപാടികളോടെ”നൻമ കാർണിവൽ 2025″ ഫെബ്രുവരി 8,9 തീയതികളിൽ വി.ബി.എച്ച്.സി അപ്പാർട്ട്മെൻ്റിൽ വച്ച് ആഘോഷിച്ചു. രക്തദാന ക്യാമ്പോടെ ശനിയാഴ്ച പരിപാടികൾക്ക് തുടക്കമായി. വി.വി.എസ്.സി പ്രസിഡൻ്റ് ശ്രീ വെങ്കട്ടരാജൻ ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. വി.വി.എ.എ.ഒ.എ പ്രസിഡൻ്റ്  ശ്രീ ലോകേഷ് പി മുഖ്യാതിഥിയായിരുന്നു. വിബിഎച്ച്സി യിലെ വിവിധ കലാകാരീ കലാകാരൻമാരുടെ പരിപാടികൾക്കൊപ്പം ശ്രീ അഷ്കർ കലാഭവനും ടീമും അവതരിപ്പിച്ച മാജിക് ഡാൻസ്, നാട്യക്ഷേത്ര,74X തുടങ്ങിയ നൃത്തവിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി. എൻ എസ് ആർട്ട്സ് ക്ലാസ്സിൽ…

Read More