ആനേക്കല്ലിൽ ആനയിറങ്ങി; 3 ബൈക്ക് യാത്രക്കാർക്ക് പരിക്ക്.

ബെംഗളൂരു: ഗ്രാമാ ജില്ലയിൽ ഉൾപ്പെടുന്ന ആനേക്കല്ലിൽ കാട്ടാനയിറങ്ങി. കാട്ടാനയുടെ ആക്രമണത്തിൽ 3 ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. തട്ടക്കരെ വനമേഖലെയിൽ നിന്ന് അനേക്കൽ മെയിൽ റോഡിൽ എത്തിയ കാട്ടാന അതുവഴി വന്ന ബൈക്ക് യാത്രക്കാരെ ആക്രമിക്കുകയായിരുന്നു. ഇലക്ട്രോണിക് സിറ്റി സോഫ്റ്റ്വെയർ മേഖലയും ജിഗിനി ഇൻ്റസ്ട്രിയൽ മേഖലയും അടക്കമുള്ള സ്ഥലങ്ങൾ ആനേക്കൽ താലൂക്കിലാണ് ഉൾപ്പെടുന്നത്. അതേസമയം കൊഡുഗുവിൽ കാട്ടാന ആക്രമത്തിൽ 62 കാരൻ മരിച്ചു. സോമമാർ പേട്ട് കുപ്പാടിയിലാണ് 62 കാരനായ ഗിരാജനതാര താമു എന്നയാളുടെ മുതദ്ദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 3 ദിവസത്തോളം പഴക്കമുണ്ടെന്ന് അധികൃതർ അറിയിച്ചു.

Read More

“മഴ ദൂരങ്ങൾ”കവർ പേജ് പ്രകാശനം ചെയ്തു.

നിഴൽ മാഗസിൻ പുറത്തിറക്കുന്ന പതിനാറാമത്തെ കവിതാ സമാഹാരമായ “മഴ ദൂരങ്ങൾ” കവർ പേജ് പ്രകാശനം പുസ്തകത്തിലെ എഴുത്തുകാരുടെ സോഷ്യൽ മീഡിയ വഴി നടത്തപ്പെട്ടു. പുതുതലമുറയിലെ എൺപതോളം എഴുത്തുകാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന പുസ്തകം മലയാളത്തിന്റെ മഹാനടൻ മധുവിന്റെ ആശംസയും പ്രശസ്ത എഴുത്തുകാരൻ ജി സുധാകരന്റെ കവിതയും ഉൾപ്പെടുത്തി ഉടൻ പുറത്തിറങ്ങുന്നതാണ്.മൈത്രി ബുക്സ് ആണ് പ്രസാധകർ.നിഥിൻകുമാർ ജെ, അലീഷ അഷ്‌റഫ്‌ എന്നിവരാണ് എഡിറ്റേഴ്സ്.                                   …

Read More

‘കല’യുടെ യൂത്ത് വിംഗ് രുപീകരിച്ചു

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ യൂത്ത് വിംഗ് രൂപീകരണം കലയുടെ ഓഫീസിൽ നടന്നു. കലയുടെ വൈസ് പ്രസിഡന്റ്‌ കൊച്ചുമോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കലയുടെ ജനറൽ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ഫിലിപ്പ് കെ ജോർജ് രൂപീകരണ യോഗം ഉദ്ഘടനം ചെയ്‌തു. തുടർന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ യൂത്ത് വിംഗ് ചെയർപേഴ്സൺ ആയി അമൃത ജയകുമാറിനെയും കൺവീനറായി ശിവാനി രജീഷിനെയും തിരഞ്ഞെടുത്തു. റിതിക രാജേഷ് ആണ് യൂത്ത് വിംഗ് ന്റെ ട്രഷറർ. അർജുൻ, സായൂജ് എന്നിവർ വൈസ് ചെയർമാൻമാരും, അനുഷ, അമിത എന്നിവരെ…

Read More

കാന്താ ഞാനും വരാം… മലയാളിയായ പ്രിയതമക്കായ് മലയാള ഗാനം പാടി ഞെട്ടിച്ച് കന്നഡ സൂപ്പർ താരം കിച്ചാ സുദീപ്.

ബെംഗളൂരു : കന്നഡ സിനിമ ശ്രദ്ധിക്കുന്നവർക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് സാൻഡൽ വുഡിലെ സൂപ്പർ താരമാണ് കിച്ചാ സുദീപ് എന്ന കാര്യം. “ഈഗ”എന്ന തെലുഗു സിനിമയുടെ മൊഴിമാറ്റപ്പതിപ്പിലൂടെ മറ്റു ഭാഷക്കാർക്കും സുദീപ് പരിചതനാണ്. രാജമൗലി സംവിധാനം ചെയ്ത് ഗ്രാഫിക്സിന് പ്രാധാന്യം നൽകിയ ചിത്രം മലയാളത്തിൽ ഈച്ച എന്ന പേരിൽ ആണ് റിലീസ് ചെയ്തത്. സീ കന്നഡ ചാനലിലെ സംഗീത റിയാലിറ്റി പരിപാടിയായ സാ രീ ഗാ മ യിൽ ആണ് കിച്ചാ സുദീപ് മലയാള ഗാനം ആലപിച്ചത്. മലയാളത്തിലെ പ്രശസ്തമായ കാന്താ ഞാനും വരാം…

Read More

യാത്രക്കാരുടെ ശ്രദ്ധക്ക് ! ഇന്ന് സ്പെഷ്യൽ ട്രെയിൻ ഉണ്ട്. യെശ്വന്ത് പുരയിൽ നിന്ന് എറണാകുളത്തേക്ക് .

ബെംഗളൂരു : സംക്രാന്തി – പൊങ്കൽ തിരക്ക് കുറക്കാൻ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. 06571 എന്ന നമ്പറിൽ വൈകുന്നേരം 04:45ന് യശ്വന്ത് പുര ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നാളെ രാവിലെ 7 മണിക്ക് എറണാകുളത്ത് എത്തും. ശനിയാഴ്ച്ച രാവിലെ 09:35 ന് പുറപ്പെടുന്ന തീവണ്ടി തിരിച്ച് 10 മണിക്ക് യെശ്വന്ത്പുരയിൽ എത്തും. ഒരു ഒന്നാം ക്ലാസ് എ.സി. 3 മൂന്ന് ടയർ എസി 10 സ്ലീപ്പർ 5 ജനറൽ കോച്ചുകളാണ് ട്രെയിനിൽ ഉള്ളത്.

Read More

ആ ഭാവഗാനം നിലച്ചു!

തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങൾ  മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നു. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം…

Read More

തിരുപ്പതി ക്ഷേത്രത്തിൽ തിരക്കിൽ പെട്ട് 6 മരണം!

തിരുപ്പതി തിരുമല ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 6 പേർ മരിച്ചു. ഇതിൽ 3 സ്ത്രീകൾ ഉൾപ്പെടുന്നു. വൈകുണ്ഠ ഏകാദശി ദർശന കൂപ്പൺ വിതരണവരിയിൽ ആണ് തിരക്ക് ഉണ്ടായതും അത് ദുരന്തത്തിൽ കലാശിച്ചതും. നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ തമിഴ്നാനാട്ടിലെ സേലത്ത് നിന്നുള്ള ഭക്തനാണ് എന്നാണ് പ്രാഥമിക വിവരം.

Read More

വീരപ്പൻ വിഹരിച്ച കാടുകളിലൂടെ ഒരു സഫാരി; കിടിലൻ യാത്രാ അനുഭവം നൽകാൻ കർണാടക വനം വകുപ്പ്.

ബെംഗളൂരു : കുസെ മുനിസ്വാമി വീരപ്പൻ എന്ന ചുരുക്കപ്പേരിൽ വീരപ്പൻ എന്നറിയപ്പെടുന്ന കാട്ടുകള്ളൻ 90 കളിൽ ദക്ഷിണേന്ത്യയിലെ കുപ്രസിദ്ധനായിരുന്നു. ആനകളെ കൊന്ന് തള്ളി കൊമ്പെടുത്തും കാട്ടിലെ ചന്ദനം വെട്ടിവിറ്റും ഒരു മദയാനയായി കർണാടക- തമിഴ്നാട് അതിർത്തിയിലെ കാടുകളിൽ വിലസുകയായിരുന്നു വീരപ്പൻ . അവസാനം കന്നഡ സൂപ്പർ സ്റ്റാർ അണ്ണാവരു ഡോ രാജ്കുമാറിനെ തട്ടിക്കൊണ്ടു പോകുന്നത് വരെയെത്തി വീരവിലാസങ്ങൾ. 2004 ൽ ധർമ്മപുരിക്ക് അടുത്ത് പപ്പരാംപട്ടിയിൽ പോലീസിൻ്റെ കെണിയിൽ വീണ് മരണപ്പെടുന്നതുവരെ തുടർന്നു വീരപ്പൻ്റെ ക്രൂരകൃത്യങ്ങൾ. തൻ്റെ 52 മത്തെ വയസിൽ കൊല്ലപ്പെടുമ്പോൾ 180 ൽ…

Read More

ഇലക്ട്രോണിക് സിറ്റി മെട്രോ ലൈൻ, യെല്ലോ ലൈൻ ജനുവരി 6 ന് പ്രവർത്തനം ആരംഭിക്കുമോ ? പ്രചരിക്കുന്ന വാർത്തക്ക് പിന്നിൽ?

ബെംഗളൂരു : നഗരത്തിലെ നല്ലൊരു വിഭാഗം ആളുകൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബൊമ്മ സാന്ദ്ര മുതൽ ആർ. വി. റോഡ് വരെ നീളുന്ന യെല്ലോ ലൈൻ മെട്രോയുടെ പ്രവർത്തനം ആരംഭിക്കുന്നതിനായി. അതേ സമയം ഇന്ന് (ജനുവരി 6) ന് യെല്ലോ ലൈൻ പ്രവർത്തനം ആരംഭിക്കുമെന്ന് ചില ഓൺലൈൻ വീഡിയകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഈ വാർത്ത തികച്ചും വാസ്തവ വിരുദ്ധമാണ്. മെട്രോ റെയിൽ പാളങ്ങളും സ്റ്റേഷനുകളും പ്രവർത്തന സജ്ജമായിട്ടുണ്ടെങ്കിലും സമയത്ത് മെട്രോ ട്രെയിനുകൾ ലഭ്യമാകാത്തതാണ് സർവീസ് ആരംഭിക്കുന്നത് വൈകുന്നതിന് കാരണമായിട്ടുള്ളത്. പശ്ചിമ ബംഗളിലെ…

Read More

വിവാദമായ നഗ്ന രംഗങ്ങൾ ഉൾപ്പെടുത്തി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്‍റെ ഒ.ടി.ഡി.സ്ട്രീമിംഗ് ആരംഭിച്ചു.

കാന്‍ ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ഡ് പ്രീ പുരസ്കാരം ലഭിച്ചതിലൂടെ വലിയ വാര്‍ത്താപ്രാധാന്യം നേടിയ ഇന്ത്യന്‍ ചിത്രം ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്‍റെ സ്ട്രീമിംഗ് ആരംഭിച്ചു. കാനിലെ നേട്ടത്തിന് പിന്നാലെ ചിത്രം തിയറ്ററുകളിലും റിലീസ് ചെയ്യപ്പെട്ടിരുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഇറ്റലിയിലെ ചലച്ചിത്രോത്സവത്തിലും ശ്രദ്ധ നേടിയിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്തത്. കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ,…

Read More