താണ്ഡവ് വെബ് സീരീസിനെതിരേ കെ.ആർ. പുരം പോലീസ് കേസെടുത്തു

ബെംഗളൂരു: താണ്ഡവ് വെബ് സീരീസിനെതിരേ കെ.ആർ. പുരം പോലീസ് കേസെടുത്തു. ആമസോൺ പ്രൈം സംപ്രേഷണം ചെയ്യുന്ന താണ്ഡവ് വെബ് സീരീസിന്റെ അണിയറപ്രവർത്തകരുടെ പേരിലാണ് പോലീസ് കേസ്. താണ്ഡവിനെതിരേ നേരത്തേ ഉത്തർപ്രദേശിലും പോലീസ് കേസെടുത്തിരുന്നു. മതവികാരം വൃണപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി നഗരത്തിലെ കിരൺ ആരാധ്യ എന്ന പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് കെ.ആർ. പുരം പോലീസ് കേസെടുത്തത്. സീരീസിന്റെ സംവിധായകൻ അലി അബ്ബാസ് സഫർ, നിർമാതാവ് ഫർഹാൻ അക്തർ, നടന്മാരായ മുഹമ്മദ് സീഷാൻ അയ്യൂബ്, സെയ്ഫ് അലി ഖാൻ, ആമസോൺ പ്രൈം വീഡിയോയുടെ ഇന്ത്യയിലെ മേധാവി അപർണ പുരോഹിത്…

Read More

പണമിടപാട് സ്ഥാപനത്തിൽ നിന്ന് മലയാളിക്ക് ഭീഷണി

ബെംഗളൂരു: പണമിടപാട് സ്ഥാപനത്തിൽ നിന്ന് മലയാളിക്ക് ഭീഷണി. തൃശ്ശൂർ സ്വദേശിയായ വ്യവസായിയാണ് സ്ഥാപനത്തിനെതിരെ പരാതി ഉന്നയിച്ചത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള പണമിടപാട് സ്ഥാപനത്തിനെതിരേ കർണാടക ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇയാൾ. വായ്പാതിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കർണാടക ഹൈക്കോടതിയുടെയും മറ്റുചില സർക്കാർ സ്ഥാപനങ്ങളുടെയും ലോഗോ വെച്ചുള്ള ഭീഷണി കത്ത് നൽകിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുമെന്ന് അഭിഭാഷകൻ രഞ്ജിത് ശങ്കർ പറഞ്ഞു. ഇത്തരം പണമിടപാട് സ്ഥാപനങ്ങളെ നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകുമെന്ന് അഭിഭാഷകൻ വെളിപ്പെടുത്തി.

Read More

ഹൊസൂരിലെ മുത്തൂറ്റ് ഫിനാൻസിലെ കവർച്ച; നടന്നത് വമ്പൻ ആസൂത്രണം

ഹൊസൂർ: ഹൊസൂരിലെ മുത്തൂറ്റ് ഫിനാൻസിലെ കവർച്ചയ്ക്കു പിന്നിൽ നടന്നത് വമ്പൻ ആസൂത്രണം. അന്തർസംസ്ഥാന കൊള്ളസംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പോലീസ്. മധ്യപ്രദേശ് സ്വദേശികളായ രൂപ് സിങ് ബാഗൽ, അമിത് എന്ന വിവേക് ശുക്ല, ശങ്കർ സിങ് ബാഗൽ, പവൻകുമാർ വിഷ്‌കർമ, ഭൂപേന്ദർ മഞ്ചി, വിവേക് മണ്ടേൽ, ടീക് റാം, രാജീവ് കുമാർ, ലാല്യ പാണ്ഡെ എന്നിവരാണ് അറസ്റ്റിലായവർ. പിടിയിലായവരുടെ കവർച്ചാ രീതിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മൂന്നുമാസം മുമ്പ് രൂപ് സിങ് ബാഗലും അമിത്തും ബെംഗളൂരുവിൽ എത്തി. പലയിടങ്ങളിൽ കവർച്ച നടത്തുകയായിരുന്നു പദ്ധതി. വാടകമുറിയിൽ താമസിച്ചായിരുന്നു ഗൂഢാലോചന.…

Read More

ശിവമോ​ഗയിലെ കരിങ്കൽ ക്വാറിയിലെ സ്ഫോടനത്തിൽ ദുരൂഹത; ഹൈക്കോടതി ജഡ്ജി അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്

ബെംഗളൂരു: ശിവമോ​ഗയിലെ കരിങ്കൽ ക്വാറിയിലെ സ്ഫോടനത്തിൽ ദുരൂഹത; ഹൈക്കോടതി ജഡ്ജി അന്വേഷണം നടത്തണെമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അനധികൃത ക്വാറികളുടെ പ്രവർത്തനം ഉടൻ നിരോധിക്കണമെന്നും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. സ്‌ഫോടനം നടക്കുന്നതിന്‌ അരമണിക്കൂർമുമ്പ്‌‌ ബൊലേറോ ജീപ്പിലാണ്‌ ജലാസ്‌റ്റിൻ സ്‌റ്റിക്കുകൾ കൊണ്ടുവന്നതെന്ന്‌‌ പ്രദേശവാസികളുടെ മൊഴി. എന്നാല്‍ ശിവമോഗയിലെ അബലഗെരെ ഗ്രാമത്തിലെ ഹുനസോടുവിലെ ക്വാറിയിലേക്ക്‌ ട്രക്കിൽ കൊണ്ടുപോയ ജലാസ്‌റ്റിൻ സ്‌റ്റിക്കുകളാണ്‌ പൊട്ടിത്തെറിച്ച് ആറുപേര്‍ മരിച്ചെന്നാണ് ഔദ്യോ​ഗികഭാഷ്യം. സ്ഫോടനം നടന്ന കരിങ്കൽ ക്വാറിപ്രദേശം മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ സന്ദർശിച്ചു. ശനിയാഴ്ച വൈകിട്ടാണ് അദ്ദേഹം പ്രദേശത്തെത്തിയത്. സംഭവത്തിന്റെ വിശദാംശങ്ങൾ നേരിട്ടറിയാനാണ് അദ്ദേഹമെത്തിയത്.…

Read More

ഇത്തരം പരസ്യങ്ങൾ നല്‍കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി

ന്യൂഡല്‍ഹി: നിരവധി പരസ്യങ്ങളാണ് നിലവിലെ കൊവിഡ് രോഗബാധയുടെ സാഹചര്യത്തെ ചൂഷണം ചെയ്ത് പുറത്തിറങ്ങുന്നത്. ഇതിനെതിരെ കര്‍ശന നടപടിയുമായി വരികയാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(സി സി പി എ). ഇത്തരം വില്‍പനാ രീതികള്‍ ശരിയല്ലെന്ന നിലപാടിലാണ് സിസിപിഎ. അതുകൊണ്ടു തന്നെ ഇത്തരം കമ്പനികള്‍ക്കെതിരെ രണ്ട് വര്‍ഷം തടവോ പത്ത് ലക്ഷം രൂപ പിഴയോ ഈടാക്കാന്‍ സിസിപിഎ തീരുമാനിച്ചു. കഴിഞ്ഞ ജനുവരി മുതല്‍ ജൂലായ് വരെ സാനിറ്റൈസറുകളുടെ പരസ്യം 100 ശതമാനമാണ് വര്‍ദ്ധിച്ചത്. വ്യക്തി ശുചിത്വത്തിനുളള വസ്തുക്കളുടെയും ശുചീകരണ വസ്തുക്കളുടെയും പരസ്യം 20 ശതമാനവും കൂടി. ഇത്തരം…

Read More

ഷെയർ ബ്രോക്കർമാരെണെന്ന വ്യജേന തട്ടിപ്പ്; സോഫ്റ്റ്‌വേർ എൻജിനിയർമാരെ കബളിപ്പിച്ച് പണം തട്ടിയ മൂന്നുപേർ പിടിയിൽ

ബെംഗളൂരു: സോഫ്റ്റ്‌വേർ എൻജിനിയർമാരെ ഷെയർ ബ്രോക്കർമാരെണെന്ന വ്യജേന കബളിപ്പിച്ച് പണം തട്ടിയ മൂന്നുപേർ പിടിയിൽ. കൊത്തന്നൂർ സ്വദേശി സ്റ്റീഫൻ ജോൺസ് ( 32), എൻ. ആർ. ഐ. ലേഔട്ട് സ്വദേശി രാഘവേന്ദ്ര (27), വിദ്യാരണ്യപുര സ്വദേശി മഞ്ജുനാഥ് (39) എന്നിവരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് എട്ടുകോടിയോളം വിലമതിക്കുന്ന ആഡംബര വസ്തുക്കളും മൂന്നു കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇലക്‌ട്രോണിക് സിറ്റിയിൽ താമസക്കാരനായ ഐ.ടി. ജീവനക്കാരന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ ഒട്ടേറെപ്പേരെ സംഘം കബളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു.…

Read More

ഹൊസൂരിലെ മുത്തൂറ്റ് ഫിനാൻസിലെ കവർച്ച; മണിക്കൂറുകൾക്കുള്ളിൽ പ്രതികള്‍ പിടിയിൽ

ഹൊസൂർ: കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിൽനിന്ന് ബെംഗളൂരുവിലേക്കുള്ള റോഡിലുള്ള ബാഗലൂർ മുത്തൂറ്റ് ഫിനാൻസ് ശാഖയിലാണ് മുഖംമൂടി ധരിച്ച ആറംഗസംഘം ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി കഴിഞ്ഞ ദിവസം കവർച്ച നടത്തിയത്. പട്ടാപ്പകൽ കവർച്ച നടത്തിയ സംഘത്തിലെ ആറ് പേരാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. ഏഴുകോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വർണവും പണവുമാണ് കൊള്ളയടിക്കപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ജീവനക്കാർ ഓഫീസ് തുറന്നപ്പോൾ ഇടപാട് നടത്താനെന്ന വ്യാജേന കവർച്ചാ സംഘം സ്ഥാപനത്തിൽ കയറുകയായിരുന്നു. പിന്നീട് ബ്രാഞ്ച് മാനേജരെ ആക്രമിച്ചശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മറ്റു ജീവനക്കാരെ കെട്ടിയിട്ട് ലോക്കറുകൾ…

Read More

ക്രൂരമായി റാഗ് ചെയ്ത ഒൻപത് മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

ബെംഗളൂരു: ക്രൂരമായി റാഗ് ചെയ്ത ഒൻപത് മലയാളി വിദ്യാർഥികൾ അറസ്റ്റിൽ. മംഗളൂരുവിലെ ശ്രീനിവാസ് കോളേജിലെ ഒന്നാംവർഷ ബി.ഫാം. വിദ്യാർഥി കാസർകോട് സ്വദേശി അഭിരാജ് നൽകിയ പരാതിയിലാണ് അറസ്റ്റ്. കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളെ റാഗ് ചെയ്ത ഇതേ കോഴ്‌സിന് പഠിക്കുന്ന സീനിയർ വിദ്യാർഥികളായ ജിഷ്ണു (20), പി.വി.ശ്രീകാന്ത് (20), അശ്വന്ത് (20), സായന്ത് (22), അഭിരത്ത് രാജീവ് (21), പി.രാഹുൽ (21), ജിഷ്ണു (20), മുഖ്താർ അലി (19), മുഹമ്മദ് റസീം (20) എന്നിവരെയാണ് മംഗളൂരു റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മുഴുവൻ വിദ്യാർഥികളും…

Read More

പീഡന ശ്രമം: പൊലീസ് കമ്മീഷണറുടെ മുന്നില്‍വെച്ച് പ്രതിയുടെ കരണത്തിട്ട് പൊട്ടിച്ച് പെണ്‍കുട്ടി

ബെംഗളൂരു: ബസില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ പൊലീസ് കമ്മീഷണറുടെ മുന്നില്‍ വെച്ച് പ്രതിയുടെ കരണത്തടിച്ച് പെണ്‍കുട്ടി. കാസര്‍കോട് കുമ്പള സ്വദേശി ഹുസൈനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുമായി പൊലീസ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയപ്പോഴാണ് പെണ്‍കുട്ടി പ്രതിയുടെ മുഖത്തടിച്ചത്. ബസില്‍ യാത്രചെയ്യവെ ഇയാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ബസിലെ യാത്രക്കാരോടും ജീവനക്കാരോടും കുട്ടി പരാതിപ്പെട്ടെങ്കിലും ആരും പ്രതികരിച്ചില്ലെന്നും പെണ്‍കുട്ടി പരാതിപ്പെട്ടു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു കുട്ടിയുടെ പ്രതികരണം. തുടര്‍ന്ന് മംഗളൂരു പൊലീസ് കമ്മീഷണര്‍ ശശികുമാര്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. മംഗളൂരു…

Read More

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബൈക്ക് യാത്രക്കാരനായ മലയാളിയുവാവ് കാറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി 8.30-ഓടെയാണ് മൈസൂരുവിനടുത്തുള്ള നഞ്ചൻകോടിൽ അപകടം നടന്നത്. സഹയാത്രികനായ സുഹൃത്തിന് പരിക്കേറ്റിട്ടുണ്ട്. വൈത്തിരി കുളങ്ങരകാട്ടിൽ മുഹമ്മദ് ഷമീറിന്റെ മകൻ കെ.എം. സൽമാൻ ഫാരിസ്‌ (22) ആണ് മരിച്ചത്. നിലമ്പൂർ സ്വദേശി സഹലിനാണ് (23) പരിക്കേറ്റത്. ഇയാളെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരായ ഇരുവരും നാട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ടെത്തിയ കാറിലേക്ക് ബൈക്ക് ഇടിക്കുകയായിരുന്നു. നഞ്ചൻകോട് പോലീസ് കേസെടുത്തിട്ടുണ്ട്.

Read More