ഹൊസൂരിലെ മുത്തൂറ്റ് ഫിനാൻസിലെ കവർച്ച; മണിക്കൂറുകൾക്കുള്ളിൽ പ്രതികള്‍ പിടിയിൽ

ഹൊസൂർ: കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിൽനിന്ന് ബെംഗളൂരുവിലേക്കുള്ള റോഡിലുള്ള ബാഗലൂർ മുത്തൂറ്റ് ഫിനാൻസ് ശാഖയിലാണ് മുഖംമൂടി ധരിച്ച ആറംഗസംഘം ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി കഴിഞ്ഞ ദിവസം കവർച്ച നടത്തിയത്.

പട്ടാപ്പകൽ കവർച്ച നടത്തിയ സംഘത്തിലെ ആറ് പേരാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 9.30നായിരുന്നു സംഭവം.

ഏഴുകോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വർണവും പണവുമാണ് കൊള്ളയടിക്കപ്പെട്ടത്.

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

വെള്ളിയാഴ്ച രാവിലെ ജീവനക്കാർ ഓഫീസ് തുറന്നപ്പോൾ ഇടപാട് നടത്താനെന്ന വ്യാജേന കവർച്ചാ സംഘം സ്ഥാപനത്തിൽ കയറുകയായിരുന്നു.

പിന്നീട് ബ്രാഞ്ച് മാനേജരെ ആക്രമിച്ചശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മറ്റു ജീവനക്കാരെ കെട്ടിയിട്ട് ലോക്കറുകൾ കുത്തിത്തുറന്ന് സ്വർണവും പണവും കൊള്ളയടിക്കുകയായിരുന്നു.

കൊള്ളയടിച്ച 25 കിലോ സ്വർണ്ണവും തിരിച്ചുപിടിച്ചു. കൊള്ളയടിച്ച തൊണ്ണൂറായിരം രൂപയും കവർച്ചയ്ക്കുപയോഗിച്ച തോക്കും കണ്ടെത്തി. ഏഴുതോക്കുകളാണ് പ്രതികളിൽ നിന്ന പിടിച്ചെടുത്തത് എന്ന് പോലീസ് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
[masterslider id="10"]

Related posts