നഗരത്തിലെ ആദ്യ ഭൂഗർഭ ട്രാൻസ്ഫോമർ മല്ലേശ്വരത്ത്

ബെംഗളൂരു: നഗരത്തിലെ ആദ്യ ഭൂഗർഭ ട്രാൻസ്ഫോമർ മല്ലേശ്വരത്ത് സ്ഥാപിക്കാൻ ഒരുങ്ങി ബെസ്കോം. 2 കോടി രൂപ ചെലവിൽ ആണ് 500 കിലോവാട്ട് ശേഷിയുള്ള ട്രാൻസ്‌ഫോമർ സ്ഥാപിക്കുന്നത്.

കാറ്റിലും മഴയിലും ട്രാൻസ്ഫോമറുകൾ തകരാറിലായി വൈദ്യുതി വിതരണം തടസപ്പെടുന്നത് ഭൂഗർഭ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതോടെ പരിഹാരമാവുമെന്ന് ഊർജമന്ത്രി വി. സുനിൽ കുമാർ പറഞ്ഞു. ഭാവിയിൽ കൂടുതൽ സ്ഥലങ്ങളിൽ സമാനമായ രീതിയിൽ ഭൂഗർഭ ട്രാൻസ്‌ഫോമറുകൾ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

8 അടി താഴ്ചയിൽ സ്ഥാപിക്കുന്ന ട്രാൻസ്ഫോമർ ചൂടിനെയും പ്രതികൂല കാലാവസ്ഥയെയും പ്രതിരോധിക്കാൻ കഴിയുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts