രാകേഷ് ടികായത്തിന് നേരെയുള്ള മഷി ആക്രമണം കന്നഡ സംസാരിക്കാത്തതിനാലെന്ന് പ്രതികൾ

ബെംഗളൂരു: കര്‍ഷക നേതാവും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവുമായ രാകേഷ് ടികായത്തിനെതിരെ മഷിപ്രയോഗം നടത്തിയത് കന്നഡയില്‍ സംസാരിക്കാത്തതിനാൽ ആണെന്ന് പ്രതികളുടെ മൊഴി.

ബെംഗളൂരുവിലെ ഗാന്ധി ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ടികായത്തിനുനേരെ മഷി അക്രമണമുണ്ടായത്. ടികായത്തിന്‍റെയടക്കം ദേശീയ കര്‍ഷക നേതാക്കളുടെ പേരുകള്‍ പരാമര്‍ശിച്ച്‌ മറ്റൊരു കര്‍ഷക നേതാവ് പണം ആവശ്യപ്പെടുന്ന ഒളികാമറ ദൃശ്യങ്ങള്‍ ഒരു പ്രാദേശിക ചാനല്‍ പുറത്തു വിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാനെത്തിയതായിരുന്നു അദ്ദേഹം. സംസാരിച്ചുകൊണ്ടിരിക്കെ അക്രമികള്‍ വേദിയിലേക്ക് കയറിവരുകയും ഒരാള്‍ ടികായത്തിന്‍റെ മുഖത്ത് മഷിയൊഴിക്കുകയുമായിരുന്നു.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

കൂടാതെ പ്രതികള്‍ പ്രധാമന്ത്രിയുടെ പേര് വിളിച്ചു പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭാരത രക്ഷണ വേദിക് അധ്യക്ഷന്‍ ഭാരത് ഷെട്ടി, ശിവകുമാര്‍, പ്രദീപ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ആറു ദിവസത്തേക്കാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. പ്രതികള്‍ മുന്‍പും പല കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ടെന്നും പ്രതികളുടെ മൊഴികള്‍ പരിശോധിച്ച്‌ വരികയാണെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
[masterslider id="10"]

Related posts