“ഫിക്സ് മൈ സ്ട്രീറ്റ് ” ഡൗൺലോഡ് ചെയ്യുക;അടക്കാത്ത കുഴികളെ കുറിച്ചും കത്താത്ത തെരുവ് വിളക്കിനെ കുറിച്ചും നീക്കം ചെയ്യാത്ത മാലിന്യത്തെക്കുറിച്ചും പരാതി നൽകുക; 48 മണിക്കൂറിൽ നടപടി ഉറപ്പ് നൽകി ബിബിഎംപി.

ബെംഗളൂരു ∙ റോഡിലെ കുഴി കണ്ടാൽ ഇനി കണ്ണടയ്ക്കേണ്ട. ബിബിഎംപിയുടെ ഫിക്സ് മൈ സ്ട്രീറ്റ് ആപ്പിലൂടെ ബന്ധപ്പെട്ടവരെ വിവരമറിയിക്കാം. റോഡിലെ കുഴികൾ, മാലിന്യപ്രശ്നം, തെരുവുവിളക്കു കത്താതിരിക്കൽ, യാത്രാപ്രശ്നം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ കാര്യങ്ങൾ ചിത്രങ്ങൾ സഹിതം ആപ്പിലൂടെ പോസ്റ്റ് ചെയ്യാം.

നിലവിൽ ബിബിഎംപിയുടെ വിവിധ വിഭാഗങ്ങൾക്കു പരാതികൾ സ്വീകരിക്കാൻ വിവിധ മൊബൈൽ ആപ്പുകൾ ഉണ്ടെങ്കിലും എല്ലാ വകുപ്പുകളിലേക്കും ഒരു ക്ലിക്കിൽ പരാതി നൽകാൻ സാധിക്കുമെന്നതാണു ഫിക്സ് മൈ സ്ട്രീറ്റ് ആപ്പിന്റെ പ്രത്യേകത. ഓരോ വിഷയത്തിലും ഏത് ഉദ്യോഗസ്ഥനാണു പരാതി നൽകേണ്ടതെന്ന് ആപ്പിലൂടെ അറിയാം. റോഡുകളുടെ ശോചനീയാവസ്ഥ, വൈദ്യുതി, കുടിവെള്ളം എന്നിവ സംബന്ധിച്ച പരാതികളാണു ബിബിഎംപിക്കു കൂടുതലായി ലഭിക്കുന്നത്. ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകളിൽ ആപ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

  ഫേസ്ബുക്ക് വഴി നേപ്പാൾ അതിർത്തിയിൽ വലവിരിച്ചു; ബെംഗളൂരുവിലെ 55 ലക്ഷത്തിന്റെ വൻ കവർച്ചയിൽ 4 പേർ പിടിയിൽ!

നടപടി 48 മണിക്കൂറിനുള്ളിൽ

48 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതിയിൽ നടപടികൾ സ്വീകരിക്കുമെന്ന് ആപ് പ്രകാശനം ചെയ്തു മേയർ സമ്പത്ത് രാജ് പറഞ്ഞു. സ്വീകരിച്ച നടപടികൾ കാണിച്ചു പരാതിക്കാരനു മറുപടിയും ലഭിക്കും. നടപടിയെടുത്തില്ലെങ്കിൽ ഇതു സംബന്ധിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു വിശദീകരണം തേടും. ജിയോ മാപ്പിങ് സംവിധാനമുള്ളതിനാൽ പരാതി ലഭിച്ച സ്ഥലത്തു വേഗത്തിൽ എത്താനും സാധിക്കുമെന്നു മേയർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
[masterslider id="10"]

Related posts