“സുവര്‍ണ രഥ”ത്തിന്റെ നഷ്ട്ടം പ്രതിവര്‍ഷം 55 ലക്ഷം രൂപ;കേന്ദ്രവുമായി ചേര്‍ന്ന് രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളുമായി കെ എസ് ടി ഡി സി.

ബെംഗളൂരു: ആഡംബര ട്രെയിനായ ഗോൾഡൻ ചാരിയറ്റിന്റെ വരുമാനം പങ്കിടുന്നത് സംബന്ധിച്ചു കർണാടക ടൂറിസം വികസന കോർപറേഷന്‍ കേന്ദ്ര റെയിൽവേ മന്ത്രാലയവുമായി ചർച്ച നടത്തി. നിലവിൽ ട്രെയിൻ ‌കെഎസ്ടിഡിസിക്കു വൻ സാമ്പത്തിക ബാധ്യത വരുത്തുന്ന സാഹചര്യത്തിലാണു റെയിൽവേയുമായി പുതിയ കരാറിനുള്ള സാധ്യതകൾ പരിശോധിക്കുന്നത്. ടിക്കറ്റ് നിരക്കുകൾ കുറച്ചിട്ടും വിനോദസഞ്ചാരികൾ എത്താത്തതിനെ തുടർന്നു ട്രെയിനിന്റെ ടൂർ പാക്കേജുകൾ റദ്ദാക്കുകയാണ്.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
ഗോൾഡൻ ചാരിയറ്റിലെ ഡൈനിംഗ് ഹാൾ.

ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിടുന്നതിനു പ്രതിവർഷം 55 ലക്ഷം രൂപയാണു കെഎസ്ടിഡിസി റെയിൽവേക്കു നൽകുന്നത്. ഗോൾഡൻ ചാരിയറ്റ് സർവീസ് ആരംഭിച്ച് ഒൻപതു വർഷം പിന്നിട്ടിട്ടും ഓരോ വർഷവും നഷ്ടക്കണക്കു പെരുകുകയാണ്. ഒരൊറ്റ ട്രിപ്പിനു മാത്രം പത്തുലക്ഷം രൂപ നഷ്ടമുണ്ടെന്നാണു കെഎസ്ടിഡിസി കണക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts