പ്രതീക്ഷയോടെ കാത്തിരുന്ന ഒടിയന്റെ ടീസർ പുറത്ത്; തണുപ്പൻ പ്രതികരണം

വലിയ രീതിയിൽ മാർക്കെറ്റ് ചെയ്യുകയും റിലീസ് ചെയ്യുകയും ചെയ്ത ബി ഉണ്ണികൃഷ്ണന്റെ മോഹൻലാൽ നായകനായ വില്ലൻ എന്ന സിനിമ ബോക്സ് ഓഫീസിൽ ഒരു ദുരന്തമായിരുന്നു. അതിന് തുടർച്ചയെന്നോണമാണ് ഇന്ന് പുറത്തുവിട്ട ഒടിയൻ എന്ന സിനിമയുടെ ആദ്യ ടീസറിന്റെയും അവസ്ഥ.

ഇതുവരെ പരസ്യചിത്രങ്ങൾ മാത്രം സംവിധാനം ചെയ്തിട്ടുള്ള ശ്രീകുമാർ മേനോൻ ആണ് ഒടിയൻ എന്ന പേരിൽ മോഹൻലാലിനെ വച്ച് സിനിമ ചെയ്യുന്നത്. ആയിരം കോടി മുടക്കി നിർമ്മിക്കുന്ന എം ടിയുടെ രണ്ടാമൂഴമായിരുന്നു ഈ ടീമിന്റെ ആദ്യം അനൗൺസ് ചെയ്ത സിനിമ.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

പിന്നീട് “ഒടിയൻ ” എന്ന ടൈറ്റിലിൽ ഒരു ബിഗ് ബജറ്റ് സിനിമ തട്ടിക്കൂട്ടുകയായിരുന്നു. ഒറ്റപ്പാലത്തിന്  സമീപത്തായി ഷൂട്ടിംഗ് തുടങ്ങിയ ഒടിയന്റെ ആദ്യ ടീസറിന് പ്രതീക്ഷിച്ച പിൻതുണ നേടാനായില്ല എന്നാണ് റിപ്പോർട്ട്.

50 ദിവസത്തെ കഠിന പരിശീലനം കൊണ്ട് മോഹൻലാൽ 18 കിലോ കുറച്ചു എന്ന രീതിയിലുള്ള വാർത്തകൾ പുറത്തു വന്നെങ്കിലും ടീസറിൽ ആ വ്യത്യാസം മനസ്സിലാകുന്നില്ല. ഇരുട്ടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ടീസർ ആരാധകരെ നിരാശയുടെ പടുകുഴിയിൽ വീഴ്ത്താൻ പോന്നതായി മാറി.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ടീസർ ഇവിടെ കാണാം

https://youtu.be/O1RL-iW1e6A

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts