ബെംഗളൂരു – കോയമ്പത്തൂർ റൂട്ടിൽ ഡബിൾ ഡെക്കർ എസി ട്രെയിൻ ഉടൻ

ബെംഗളൂരു ∙ ഐടി സിറ്റിയിൽനിന്നുള്ള രണ്ടാമത്തെ ഡ‍ബിൾ ഡെക്കർ എസി ട്രെയിൻ ഉടൻ സർവീസ് ആരംഭിക്കും. ബെംഗളൂരു – കോയമ്പത്തൂർ റൂട്ടിലാണ് ഉദയ് എക്സ്പ്രസ് സർവീസ് നടത്തുക. നിലവിൽ ബെംഗളൂരുവിൽനിന്നു ചെന്നൈയിലേക്കു ഡബിൾ ഡെക്കർ സർവീസുണ്ട്. 2016–17 ബജറ്റിലാണ് കോയമ്പത്തൂർ – ബെംഗളൂരു, ബാന്ദ്ര – ജാംനഗർ, വിശാഖപട്ടണം – വിജയവാഡ റൂട്ടുകളിൽ ഡബിൾ ഡെക്കർ സർവീസുകൾ പ്രഖ്യാപിച്ചത്.

  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

ഭക്ഷണം കഴിക്കാൻ പ്രത്യേക ഇടം, പണമിട്ടാൽ ഭക്ഷണം ലഭിക്കുന്ന വെൻഡിങ് മെഷീനുകൾ, വലിയ എൽസി‍ഡി സ്ക്രീനുകൾ തുടങ്ങിയ സംവിധാനങ്ങൾ ഉദയ് എക്സ്പ്രസിലുണ്ട്. സാധാരണ ട്രെയിനിനെക്കാൾ 40% അധികം യാത്രക്കാരെ വഹിക്കാമെന്നതാണു പ്രധാന സവിശേഷത. കോയമ്പത്തൂരിൽനിന്നു രാവിലെ 5.40നു പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്കു 12.40നു ബെംഗളൂരുവിലെത്തും. ഉച്ചയ്ക്കു 2.15നുള്ള മടക്ക സർവീസ് രാത്രി ഒൻപതിനു കോയമ്പത്തൂരിലെത്തും.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
[masterslider id="10"]

Related posts