89 ലക്ഷം തട്ടിപ്പ് നടത്തിയ ആൾ പോലീസ് പിടിയിൽ 

ബെംഗളൂരു: രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനെന്ന് വ്യാജനെ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയിൽ നിന്നും 89 ലക്ഷം രൂപ തട്ടിയെടുത്തയാൾ പോലീസ് പിടിയിലായി. പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഐബി ഉദ്യോഗസ്ഥാനാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. രാജാജി നഗർ സ്വദേശി അരഹന്ദ് മോഹൻ കുമാർ ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ

ഓസ്ട്രിയൻ വീസ സംഘടിപ്പിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം നൽകിയാണ് ഇയാൾ യുവതിയുടെ പണം തട്ടിയെടുത്തത്. ബികോം ബിരുദധാരിയായ ഇയാൾ റിയൽ എസ്റ്റേറ്റ് ഏജന്റാണെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ഡൽഹിയിൽ നിന്നുള്ള വിമാനയാത്രയ്ക്കിടെയാണു യുവതി ഇയാളെ പരിചയപ്പെട്ടത്. അന്ന് ഇറ്റാലിയൻ വീസ തള്ളിയതിനെ തുടർന്നാണ് യുവതി മടങ്ങുന്നതെന്ന് മനസ്സിലാക്കിയ ഇയാൾ ഇവരുടെ പാസ്പോർട്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നു തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു
[masterslider id="10"]

Related posts