വർഗീയ സംഘർഷങ്ങൾക്കിടയിൽ വ്യത്യസ്തമായി ഇഫ്താർ വിരുന്ന്  

ബെംഗളൂരു: സാമുദായിക പ്രശ്നങ്ങൾ നിലനിൽക്കുന്ന ദക്ഷിണ കന്നഡ ജില്ലയിൽ മാതൃകയായി മാറി ഹിന്ദു യുവാവ്. പുതുതായി വിവാഹിതനായ യുവാവ് ബണ്ട്വാൾ താലൂക്കിലെ വിട്ടലിലെ പള്ളിയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചാണ് മതേതരത്വത്തിന് ഉദാഹരണമായത്.

ഹിജാബ്, ഹലാൽ, ആസാൻ, മുസ്ലീങ്ങളുടെ കടകൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള മുറവിളിയ്‌ക്കിടയിൽ, യുവാവിന്റെ ഈ പ്രവർത്തിയിലൂടെ സാമുദായിക സൗഹാർദ്ദത്തിന്റെ പ്രതീകമായി മാറുകയും ചെയ്തു.

  രാജ്യത്ത് പെട്രോൾ - ഡീസൽ വില 4 രൂപ വരെ കൂടാൻ സാധ്യത

വിട്ടലിലെ ബൈരിക്കാട്ടെ ജെ ചന്ദ്രശേഖറിന്റെ വിവാഹം ഏപ്രിൽ 24 നാണ് നടന്നത്. മുസ്ലീങ്ങൾ ഈ മാസം റംസാൻ ആഘോഷിക്കുന്നതിനാൽ, അദ്ദേഹത്തിന്റെ സമൂഹത്തിലെ പല സുഹൃത്തുക്കൾക്കും വിവാഹ ചടങ്ങിലെ വിരുന്ന് ആസ്വദിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് തന്റെ വിവാഹ ആഘോഷത്തോടനുബന്ധിച്ച് മുസ്ലീം സുഹൃത്തുക്കൾക്കായി ഒരു പള്ളിയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചത്.

തുടർന്ന് നടത്തിയ ഇഫ്താർ വിരുന്നിൽ ജലാലിയ്യ ജുമാ മസ്ജിദ് ഇമാമും ഭാരവാഹികളും ഇഫ്താറിൽ പങ്കെടുത്ത മുഴുവൻ ആളുകളും നവദമ്പതികളെ ആദരിക്കുകയും ആശീർവദിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ സർവീസുകൾ നാളെ നേരത്തെ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്രിക്കറ്റും കരിയറും കുടുംബവും; ശ്രീശാന്തിന്റെ ജീവിതം പറയുന്ന കൊച്ചിയിലെ കോടികളുടെ ക്രിക്കറ്റ് ആഡംബര കൊട്ടാരം
[masterslider id="10"]

Related posts