അടിയന്തര ലാൻഡിംഗിന് ശേഷം ഡി.എച്ച്.എൽ വിമാനം രണ്ടായി പിളർന്നു.

റൺവേയിൽ നിന്ന് തെന്നിമാറി കോസ്റ്ററിക്കയിലെ ജുവാൻ സാന്റാ മരിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിന് ശേഷം ഡിഎച്ച്എൽ വിമാനം രണ്ടായി പിളർന്നു.

സാൻ ജോസിന് പുറത്തുള്ള ജുവാൻ സാന്താമരിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബോയിംഗ്-757 വിമാനം മെക്കാനിക്കൽ തകരാർ മൂലം അടിയന്തര ലാൻഡിംഗിനായി 25 മിനിറ്റിനുശേഷം തിരികെ പോകാൻ നിർബന്ധിതരായതിനെത്തുടർന്ന് രാവിലെ 10:30 നാണ് (1630 ജിഎംടി) അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

  പുകവലി നിർത്താൻ നോക്കിയവർ ചെന്നുപെട്ടത് വലിയ കെണിയിൽ; ബെംഗളൂരുവിൽ കാൻസർ രോഗബാധയേറുന്നതായി മെഡിക്കൽ മുന്നറിയിപ്പ്

ഹൈഡ്രോളിക് പ്രശ്നത്തെക്കുറിച്ച് ജീവനക്കാർ പ്രാദേശിക അധികാരികളെ അറിയിച്ചതായി റിപ്പോർട്ടുണ്ട്. അപകടത്തെത്തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിൽ വൈകുന്നേരം 5:30 വരെ പ്രവർത്തനം നിർത്തിവച്ചു, നൂറുകണക്കിന് വിമാനങ്ങളെയും 8,000 ത്തിലധികം യാത്രക്കാരെയുമാണ് ഈ അപകടം ബാധിച്ചിട്ടുളളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ അമ്മയാണോ? ഒറ്റയ്ക്കല്ല ഈ യാത്ര; ആകുലതകൾ മാറ്റാൻ ബെംഗളൂരുവിൽ ഇങ്ങനെയൊരു ലോകമുണ്ടെന്ന് അറിയാമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts