കോടതി വിധി അനുസരിച്ച് യൂണിഫോം ധരിച്ച് വിദ്യാർത്ഥിനി എത്തി

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും.

കോടതി വിധിയെ മാനിച്ച്‌ ഹിജാബ് ഉപേക്ഷിച്ച്‌ യൂണിഫോം ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ഇരു കൈയ്യും നീട്ടിയാണ് സഹപാഠികളും അദ്ധ്യാപകരും സ്വീകരിക്കുന്നത്.ഉഡുപ്പിയിലെ എംജിഎം കോളേജില്‍ ഹിജാബ് ഉപേക്ഷിച്ച്‌ യൂണിഫോം ധരിച്ചെത്തിയ സന കൗസര്‍ എന്ന ഒന്നാം വര്‍ഷ കമ്പ്യൂട്ടർ സയന്‍സ് വിദ്യാര്‍ത്ഥിനിയുടെ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.

  പഴയ സോഫയും കട്ടിലും ഇനി റോഡിൽ തള്ളേണ്ട'; ബെംഗളൂരുവിനെ വൃത്തിയാക്കാൻ പുതിയ ആപ്പ് എത്തി, ഒരു ക്ലിക്കിൽ വണ്ടി എത്തും

എനിക്ക് മറ്റ് വഴികളില്ല എനിക്ക് എന്റെ വിദ്യാഭ്യാസം വേണം,ഞാന്‍ യൂണിഫോം ധരിച്ച്‌ സഹപാഠികളുടെ സമീപത്തേയ്‌ക്ക് ചെന്നപ്പോള്‍ അതില്‍ ഒരു ഹിന്ദു വിദ്യാര്‍ത്ഥി നീ ഞങ്ങളില്‍ ഒരാള്‍ എന്ന് പറഞ്ഞ് ചേര്‍ത്ത് പിടിക്കുകയാണ് ഉണ്ടായതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു.

എന്നാൽ വിദ്യാഭ്യാസത്തേക്കള്‍ പ്രധാനം ഹിജാബ് ധരിക്കലാണെന്ന് പറഞ്ഞ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പ്രതിഷേധം തുടരുന്നുണ്ട്. പലരും പരീക്ഷകള്‍ പോലും എഴുതാന്‍ തയ്യാറാവാത്ത സ്ഥിതിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷ്യം ബക്കിങ്ഹാം കൊട്ടാരം; 20 രാജ്യങ്ങൾ താണ്ടാൻ മൈസൂരുവിൽനിന്ന് ഒരു ബൈക്ക് യാത്രികൻ
[masterslider id="10"]

Related posts

Click Here to Follow Us