മാലിന്യം തള്ളൽ:ബിബിഎംപി മേധാവിക്കെതിരെ ഹൈക്കോടതി, ഉത്തരവ് അനുസരിക്കാനായില്ലെങ്കിൽ ജയിലിൽ അടയ്ക്കും

ബെംഗളൂരു : മിട്ടഗനഹള്ളി ക്വാറിയിൽ മാലിന്യം തള്ളുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് എന്തുകൊണ്ടാണ് അവഗണിച്ചതെന്ന് വിശദമാക്കി വ്യക്തിപരമായ സത്യവാങ്മൂലം സമർപ്പിക്കാൻ കർണാടക ഹൈക്കോടതി ശനിയാഴ്ച ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണറോട് ആവശ്യപ്പെട്ടു. ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്തയ്ക്ക് ഉത്തരവ് അനുസരിക്കാനായില്ലെങ്കിൽ ജയിലിൽ അടയ്ക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

വിഷയത്തിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയ ഹൈക്കോടതി, എന്താണ് ശരിയും തെറ്റും എന്ന് ഗുപ്തയ്ക്ക് ബോധ്യപ്പെടുത്തുമെന്ന് വാക്കാൽ അഭിപ്രായപ്പെട്ടു. “ചില ഉദ്യോഗസ്ഥർ തങ്ങൾ നിയമത്തിന് അതീതരാണെന്ന് കരുതുന്നു. നിയമം എന്താണെന്ന് ഞങ്ങൾ അവരെ ബോധ്യപ്പെടുത്തും,” ബെഞ്ച് പറഞ്ഞു.

  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!

കർണാടക മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെ മിട്ടഗനഹള്ളിയിലെ ക്വാറിയിൽ ബെംഗളൂരു നഗരത്തിൽ നിന്നുള്ള മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് ബിബിഎംപിയ്‌ക്കെതിരായ പൊതുതാൽപ്പര്യ ഹർജി (പിഎൽ) ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് എസ് ആർ കൃഷ്ണ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് പരിഗണിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഭാര്യ വഞ്ചിച്ചു, മക്കൾക്ക് വേണ്ടി ഒരേ വീട്ടിൽ'; വൈറലായ യുവാവിന്റെ കുറിപ്പ് കുടുംബബന്ധങ്ങളിലെ വിശ്വസ്തതയെക്കുറിച്ച് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; ഇതര വഴികൾ ഇങ്ങനെ
[masterslider id="10"]

Related posts