ഇന്ദിരാ കാൻറീനുകളുടെ പേര് മാറ്റുന്നു;ഇതാണ് പുതിയ പേര്.

ബെംഗളൂരു : 2017ൽ സിദ്ധരാമയ്യ മുഖ്യമന്ത്രി യായിരുന്ന സമയത്ത് ആരംഭിച്ച ,സബ്സിഡി നിരക്കിൽ ഭക്ഷണം നൽകി വരുന്ന നഗരത്തിന് പുറത്തുള്ള  ഇന്ദിരാ കാന്റീനുകളുടെ പേരു മാറ്റാൻ ബി.ജെ.പി സർക്കാർ ഒരുങ്ങുന്നു.

റവന്യൂ മന്ത്രി ആർ അശോകയാണ് ഇത് അറിയിച്ചത്, ഷൊറാപ്പുർ എം.എൽ.എ നരസിംഹ നായക് (രാജു ഗൗഡ) ആണ് പുതിയ പേര് മുന്നോട്ട് വച്ചത്.

  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ

നഗരത്തിനുള്ളിൽ 260 ഇന്ദിരാ കാൻറീനുകൾ ഉണ്ട് അവയുടെ പേര് മാറ്റുന്നില്ലേ എന്ന ചോദ്യത്തിന്, തനിക്ക് ബെംഗളൂരു നഗരത്തിന്റെ പുറത്ത്  ചുമതലയാണ് ഉള്ളത് ബാക്കി സ്ഥലങ്ങളിലേത് മുഖ്യമന്ത്രി യെദിയൂരപ്പ തീരുമാനിക്കും എന്നായിരുന്നു മുൻ ഉപമുഖ്യമന്ത്രി കൂടിയായ ആർ അശോകയുടെ മറുപടി.

“മഹർഷി വാൽമീകി അന്ന കുടീര” എന്നാണ് പുതിയ പേര്.

മഹർഷി വാൽമീകിയോട് ബഹുമാനമുണ്ട് എന്നാൽ പേരു മാറ്റം വെറും വില കുറഞ്ഞ രാഷ്ട്രീയമാണെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. ഇന്ദിരാഗാന്ധി രാഷ്ട്രത്തിന്റെ നേതാവായിരുന്നു കോൺഗ്രസുകാരുടെ മാത്രമല്ല, അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി
[masterslider id="10"]

Related posts