വരിയില്‍ കാത്ത് നില്‍ക്കണ്ട;ബന്നര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലെ സഫാരി ഇനി ഓണ്‍ലൈനിലും ബുക്ക്‌ ചെയ്യാം.

ബെംഗളൂരു: നഗരത്തില്‍ നിന്ന് പുറത്തുള്ള ബന്നര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്ക് വളരെ പ്രശസ്തമാണ്.മൃഗശാല,ചിത്രശലഭ പാര്‍ക്ക് എന്നിവയ്ക്ക് പുറമേ നിരവധി സഫാരികളും ഉണ്ടിവിടെ.

മൃഗങ്ങള്‍ കൂടിനുള്ളിലും കാണുന്ന മനുഷ്യര്‍ പുറത്തും ഉള്ള രീതിയില്‍ ആണ് മൃഗശാല എങ്കില്‍,മൃഗങ്ങള്‍ ജീവിക്കുന്ന അവരുടെ സ്വാഭാവിക ചുറ്റുപാടിലേക്ക് അവരെ ശല്യപ്പെടുത്താതെ സുരക്ഷിത മായ ഒരു വാഹനത്തില്‍ കൊണ്ടുപോയി കാണിക്കുന്നതാണ് സഫാരി,ടൈഗര്‍ സഫാരി ,ലയന്‍ സഫാരി ,എലെഫന്റ്റ്‌ സഫാരി അങ്ങനെ നിരവധി വ്യത്യസ്തമായ സഫാരികള്‍ ഈ പാര്‍ക്കില്‍ ഉണ്ട്.

  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം

സിറ്റിയില്‍ നിന്നും ഏകദേശം 30 കിലോ മീറ്റെര്‍ ദൂരമുണ്ട് ബന്നര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലേക്ക്.നിരവധി എ സി ബസുകള്‍ കേമ്പെഗൌഡ ബസ് സ്റ്റേഷനി(മജസ്ടിക്)ല്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്.

അവിടെ എത്തിയതിനു ശേഷം വരി കൌണ്ടറില്‍ നിന്ന് ടിക്കറ്റ്‌ എടുക്കുന്നതായിരുന്നു ഇതുവരെ ഉള്ള സംവിധാനം,എന്നാല്‍ ചില ഒഴിവു ദിവസങ്ങളില്‍ വരിയുടെ നീളം വളരെ കൂടുകയും ചെയ്യാറുണ്ട്.ഈ സമയനഷ്ടം ഒഴിവാക്കുന്നതിനു വേണ്ടി ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്നലെ മുതല്‍ പ്രവര്‍ത്തന ക്ഷാമമാണ്. താഴെ കാണുന്ന ലിങ്കില്‍ ടിക്കെറ്റുകള്‍ ബുക്ക്‌ ചെയ്യാം

  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം

http://bannerghattabiologicalpark.org/

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ 29 ശതമാനം പേരും നിയമം ലംഘിക്കുന്നത് ഒരേ കാര്യത്തിൽ; ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ട്രാഫിക് ഡ്രൈവ്; അതിരാവിലെ 4,617 കേസുകൾ
[masterslider id="10"]

Related posts