നികുതി വെട്ടിപ്പ്,വിസയില്‍ കൃത്രിമം കാണിക്കല്‍ എന്നീ വിഷയങ്ങളില്‍ കുടുങ്ങി ഇന്‍ഫോസിസ്;56 കോടി പിഴയൊടുക്കി ഒത്തു തീര്‍പ്പാക്കാന്‍ ശ്രമം.

ബെംഗളൂരു: ജീവനക്കാരുടെ രേഖകളിൽ കൃത്രിമം കാണിക്കൽ, നികുതി വെട്ടിപ്പ് തുടങ്ങിയ ആരോപണങ്ങൾ പിഴയൊടുക്കി ഒത്തുതീർപ്പാക്കാൻ തയാറായി പ്രമുഖ ഐടി കമ്പനി ഇൻഫോസിസ്.

കലിഫോർണിയയിലെ കേസിലാണ് എട്ടു ലക്ഷം ഡോളർ (ഏകദേശം 56 കോടി രൂപ) പിഴ അടയ്ക്കാൻ ഇൻഫോസിസ് തയാറായതെന്ന് അവിടത്തെ അറ്റോർണി ജനറൽ സേവ്യർ ബെസെറ പറഞ്ഞു.

20‌06നും 2017നും ഇടയിൽ അഞ്ഞൂറോളം പേർ ഇൻഫോസിസ് സ്പോൺസർ ചെയ്ത ബി–1 വീസയിലാണു കലിഫോർണിയയിൽ ജോലിയെടുത്തിരുന്നത്. എച്ച്–1ബി വീസ ആയിരുന്നു ഇവർക്കു വേണ്ടിയിരുന്നത്.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

വീസാ രേഖകളിൽ കൃത്രിമം കാണിച്ചതിലൂടെ കലിഫോർണിയയിലെ തൊഴിൽ സംബന്ധമായ നിരവധി നികുതികൾ ഇൻഫോസിസിന് അടയ്ക്കേണ്ടി വന്നില്ല.

വീസയിലെ വ്യത്യാസം കാരണം ജീവനക്കാർക്കു കുറഞ്ഞ വേതനമേ കൊടുത്തിരുന്നുള്ളൂ എന്നും ബെസെറ പറഞ്ഞു.

വിസിൽബ്ലോവർ ജാക് ജെയ് പാമർ 2017ൽ ഫയൽ ചെയ്ത പരാതിയിലാണു കമ്പനിക്കെതിരെ നടപടി തുടങ്ങിയത്.

എന്നാൽ ആരോപണങ്ങളെല്ലാം ഇൻഫോസിസ് നിഷേധിച്ചു. തെറ്റായ യാതൊന്നും ചെയ്തിട്ടില്ലെന്നും കമ്പനി അവകാശപ്പെട്ടു. രേഖകളിൽ കൃത്രിമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് 2017ൽ ന്യൂയോർക്കിൽ ഒരു മില്യൻ ഡോളർ ഇൻഫോസിസ് പിഴയൊടുക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
[masterslider id="10"]

Related posts