പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി!!

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളിൽ ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളിൽ  മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. നിയമം സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. കേസ് ജനുവരി 22ന് വീണ്ടും പരിഗണിക്കും.

59 ഹര്‍ജികള്‍ പരിഗണിച്ചശേഷമാണ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്. അതിന് മുന്‍പായി കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണം. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സൂര്യകാന്ത് ആണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

ഭേദഗതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി, കേസില്‍ വിശദമായി വാദം കേള്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യരുതെന്ന്‍ കോടതിയില്‍ ബോധിപ്പിച്ചു.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷത്തുനിന്നും 59 ഹരജികളാണ് ഇന്ന് സുപ്രീംകോടതിയില്‍ എത്തിയത്. രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷപാര്‍ട്ടികളും അവയുടെ പ്രതിനിധികളും സന്നദ്ധസംഘടനകളും സാമൂഹികപ്രവര്‍ത്തകരുമെല്ലാം ഹര്‍ജി നല്‍കിയിട്ടുണ്ട്. മുസ്ലീംലീഗാണ് ഈ വിഷയത്തില്‍ ആദ്യം കോടതിയെ സമീപിച്ചത്.

ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് വാദങ്ങള്‍ നയിച്ചത്. നിയമം ഭരണഘടനാവിരുദ്ധമാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വാദം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
[masterslider id="10"]

Related posts