വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ 6 പേർ അറസ്റ്റിൽ.

ബെംഗളൂരു: വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി 1.2 ലക്ഷം രൂപ കവർന്ന കേസിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റിലായവരിൽ രണ്ട് ബിസിഎ വിദ്യാർത്ഥികളും രണ്ട് ബിപിഒ സ്റ്റാഫുകളും , ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും ഒരു ക്യാബ് ഡ്രൈവറും ഉൾപ്പെടുന്നു. പാപ്പാറെഡ്ഡിപാളയ സ്വദേശിയായ അഭിഷേക് ആർ -നെയാണ് കോളേജിന് സമീപമുള്ള നാഗരബാവി ബിഡിഎ കോംപ്ലക്‌സിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്.

  ‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യപ്പെട്ടാല്‍ കൊടുക്കണ്ടെ? അതൊക്കെ അവകാശമല്ലേ? കണ്ണൂരില്‍ മത്സരിക്കുമെന്ന് ഞാന്‍ നേരത്തെ എത്രതവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി വേദിയൊരുക്കണം. ഞാന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മത്സരിക്കുകയെന്നത് എംപിയുടെ അവകാശമാണ്. സഹപ്രവര്‍ത്തകര്‍ നമ്മളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തൊക്കെയാ…?’ കെ സുധാകരന്‍ പറഞ്ഞു.

അഭിഷേകിനെ ആറ് പേർ ചേർന്ന് ദേവനഹള്ളിയിലെത്തിച്ച ശേഷം കൊള്ളയടിക്കുകയും, പ്രതികളിൽ നിന്ന് 10 ലക്ഷം രൂപ കടം വാങ്ങിയെന്ന് രേഖപ്പെടുത്തിയ സ്റ്റാമ്പ് പേപ്പറിൽ ഒപ്പിടുകയും ചെയ്ത ശേഷം വൈകുന്നേരം 5 മണിയോടെ വിട്ടയച്ചതായി അഭിഷേക് പറഞ്ഞു. തുടർന്ന് ഞായറാഴ്ചയാണ് അഭിഷേക് പോലീസിൽ പരാതി നൽകിയത്.

യെലഹങ്ക സ്വദേശികളായ നിഷയ്, അനിൽകുമാർ, ആർ പ്രജ്വൽ, കെ പ്രജ്വൽ വിജയനഗർ സ്വദേശികളായ ഭുവൻ, ദീപു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തട്ടുള്ളത്.
.

  ട്രക്കിങ്ങിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരുക്ക്; 2200 അടി ഉയരത്തിൽ നിന്ന് വിദ്യാർത്ഥിയെ ചുമന്നിറക്കി ഫയർഫോഴ്സ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇറാൻ-ഇസ്രായേൽ യുദ്ധം ബാധിക്കുന്നത് കർണാടകയിലെ സാധാരണക്കാരന്റെ വയറിനെ; വെറൈറ്റി മെനു കട്ട്; ഇനി ഇന്ദിര കാന്റീനിലെ മെനു ഇത്!!!
[masterslider id="10"]

Related posts

Click Here to Follow Us