ബാഗൽകോട്ടിൽ വിദ്യാർഥികളെ മർദിച്ച കേസ് ; 10 പേർ അറസ്റ്റിൽ

ബെംഗളൂരു: ബാഗൽകോട്ടിൽ സ്വകാര്യട്യൂഷൻ കേന്ദ്രത്തിൽ തൊപ്പി ധരിച്ചെത്തിയ വിദ്യാർഥികളെ മർദിച്ച കേസിൽ 10 പേരെ പോലീസ് അറസ്റ്റുചെയ്തു. വിദ്യാർഥികളെ മർദിച്ചവരും മതസ്പർധയുണ്ടാക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങളും പോസ്റ്റുകളും പ്രചരിപ്പിച്ചവരും അറസ്റ്റിലായവരിൽ ഉൾപ്പെടും.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും ബാഗൽകോട്ട് എസ്.പി. ലോകേഷ് ജഹലസാര അറിയിച്ചു.അതേസമയം മർദനമേറ്റ വിദ്യാർഥികൾ ഇക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.രണ്ടുകേസുകളാണ് സംഭവവുമായി ബന്ധപ്പെട്ട് ഇക്കൽ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്യാർഥികൾ മതസ്പർധയുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്ന് ആരോപിച്ച് മർദിച്ചവർ നൽകിയ പരാതിയിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

  സമീക്ഷ ഇനി ബന്നാർഘട്ടയിലെ 'ഹിപ്പോ'; വന്യജീവി സ്നേഹിയായ ആ പെൺകുട്ടിയുടെ ഓർമ്മയ്ക്കായി പാർക്കിന്റെ ആദരം

സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകളും രംഗത്തുണ്ട്. ട്യൂഷൻകേന്ദ്രം സ്ഥിതിചെയ്യുന്ന ഇക്കൽ ടൗണിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു സിൽക്കിനായി പുലർച്ചെ 4 മണിക്ക് ക്യൂവിൽ നിന്ന് യുവതി; 6 മണിക്കൂർ കാത്തിരിപ്പ്; സാരി ക്രേസ് വൈറലാകുന്നു; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കയ്യിൽ സ്മാർട്ട്ഫോൺ, ടിവിയിൽ നെറ്റ്ഫ്ലിക്സ്; സുഖലോലുപയിൽ ബെംഗളൂരു ജയിലിൽ തടവുകാർ; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts

Click Here to Follow Us