നാളെ ലോക്ക് ഡൗൺ ഉണ്ടോ? പ്രചരിപ്പിക്കപ്പെടുന്ന വാർത്തകൾക്ക് പിന്നിലെ യാഥാർത്ഥ്യം ഇതാണ്.

ബെംഗളൂരു: ഏതാനും ദിവസമായി നിരവധി ഫോൺ വിളിയിലൂടെയും വാട്സ് ആപ്പിലൂടെയും ഞങ്ങളുടെ മുന്നിലെത്തുന്ന ചോദ്യമാണ് “നാളെ മുതൽ ലോക്ക് ഡൗൺ ഉണ്ടോ “എന്നത്.

പലർക്കും സോഷ്യൽ മീഡിയയിലൂടെ ലഭിച്ച വീഡിയോ ആണ് ഈ സംശയത്തിന് കാരണം എന്ന് പിന്നീട് മനസ്സിലായി.

എന്നാൽ ഈ വീഡിയോ കഴിഞ്ഞ വർഷം ഇതേ സമയത്ത് കോവിഡ് ബാധ അധികമായതിനാൽ മുഖ്യമന്ത്രി യെദിയൂരപ്പ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിൻ്റെ ആയിരുന്നു.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

ഈ വർഷത്തേത് എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുകയായിരുന്നു.

കഴിഞ്ഞ വർഷത്തെ വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് ഈ വർഷത്തേത് എന്ന നിലക്ക് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു.

ഓർക്കുക ഉറപ്പില്ലാത്ത വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമ്പോൾ സ്വയം പറ്റിക്കപ്പെടുന്നതിനോടൊപ്പം സ്വന്തം സുഹൃത്തുക്കളേയും ബന്ധുക്കളേയും വഞ്ചിക്കുക കൂടിയാണ്.

ബെംഗളൂരുവുമായി ബന്ധപ്പെട്ട യഥാർത്ഥ വാർത്തകൾ അറിയാൻ കഴിഞ്ഞ 5 വർഷമായി ലക്ഷക്കണക്കിന് ബെംഗളൂരു മലയാളികൾ ആശ്രയിക്കുന്ന “ബെംഗളൂരു വാർത്ത”യെ പിൻതുടരുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
[masterslider id="10"]

Related posts