ഗൊട്ടിഗരെ-നാഗവാര നമ്മ മെട്രോ പിങ്ക് ലൈനിൻ്റെ നിർമാണം മന്ദഗതിയിൽ;കരാറ് റദ്ദ് ചെയ്തു.

ബെംഗളൂരു: ഗൊട്ടിഗെരെ – നാഗവാര റൂട്ടിൽ നമ്മ മെട്രോ പിങ്ക് ലൈനിൻ്റെ നിർമാണ വേഗത വളരെ കുറവ്.

സിംപ്ലെക്സ് ഇൻഫ്രാസ് സ്ട്രെക്ചറിന് നൽകിയിരുന്ന 500 കോടിയുടെ കരാർ ബി.എം.ആർ.സി.എൽ.റദ്ദാക്കി.

ബന്നാർഘട്ട റോഡിൽ ഗൊട്ടി ഗെരെ മുതൽ താവരക്കരെ വരെയുള്ള 7.5 കിലോമീറ്റർ എലിവേറ്റഡ് പാതയുടെ നിർമ്മാണമാണ് വൈകിയത്.

  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്

ഒന്നര വർഷം മുൻപ് പാത നിർമാണത്തിന് ആവശ്യമായ മുഴുവൻ ഭൂമിയും ഏറ്റെടുത്ത് നൽകിയിട്ടും 35% മാത്രമേ നിർമാണം പൂർത്തിയായിട്ടുള്ളൂ.

325 കോടിയുടെ നിർമ്മാണം ഇനിയും ബാക്കിയുണ്ട്.

ഹെസർഘട്ട -മാധവാര പാതയുടെ നിർമാണവും കൊൽക്കത്ത ആസ്ഥാനമായ ഇതേ കമ്പനിക്കാണ് ലഭിച്ചത്.2017ൽ ലഭിച്ച കരാർ പ്രകാരം 2019 ൽ പണി പൂർത്തിയാക്കേണ്ടതായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts