ബെംഗളൂരു: ബജറ്റിൽ കുടകിനെ തഴഞ്ഞെന്നാരോപിച്ച് എട്ടാം ക്ലാസുകാരൻ പുറത്തിറക്കിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. ഇതു കണ്ട കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഉറപ്പുനൽകി; മഴക്കെടുതി അവലോകനം ചെയ്യാൻ ഉടൻ കുടകു സന്ദർശിക്കും, ജനങ്ങളുടെ സങ്കടങ്ങൾ നേരിട്ടറിയും, ഒപ്പം വിഡിയോ പുറത്തിറക്കിയ വിദ്യാർഥി ഫത്തെയെ കാണുകയും ചെയ്യും.
മഴയിൽ കുടക് ഒലിച്ചു പോകുമോ എന്ന ഭീതി പ്രബലമാണെന്ന് യെമ്മെമേട് നിവാസിയായ ഫത്തെ വിഡിയോയിൽ പറയുന്നു. മഴദുരിതത്തിന്റെ നേർചിത്രവും ദൃശ്യങ്ങളിൽ വ്യക്തമാണ്. മൈസൂരു, മണ്ഡ്യ, ബെംഗളൂരു ജില്ലകളുടെയും, തമിഴ്നാടിന്റെ പോലും ദാഹമകറ്റുന്ന കാവേരി കുടകിലെ ബാഗമണ്ഡലയിൽ നിന്നാണ് ഉൽഭവിക്കുന്നത്.
കാവേരിയുടെ എല്ലാ നേട്ടങ്ങളും അനുഭവിച്ച ശേഷം പക്ഷേ, കുടകിനെ അവഗണിക്കുന്നു. മഴക്കെടുതിയും കാട്ടാനശല്യവും കാരണം കർഷകർക്ക് ഉപജീവനത്തിനുപോലും മാർഗമില്ല. പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബി.എസ്.യെഡിയൂരപ്പയെയും ഫത്തെ വിമർശിക്കുന്നു. വാതോരാതെ സംസാരിച്ചിട്ടു കാര്യമില്ല,
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കർഷകർക്ക് ദുരിതാശ്വാസം അനുവദിക്കാനും മറ്റു സഹായങ്ങൾ ലഭ്യമാക്കാനുമാണ് യെഡിയൂരപ്പ ശ്രമിക്കേണ്ടതെന്നും ഫത്തെ വിഡിയോയിൽ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.