കേരളത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കോവിഡ് പരിശോധന നിർബന്ധം.

ബെംഗളൂരു : കേരളത്തിൽ നിന്നും ദക്ഷിണ കന്നഡ ജില്ലയിൽ പഠന ആവശ്യാർത്ഥം എത്തുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആർ.ടി.പി.സി.ആർ.കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി അധികൃതർ.

കേരളത്തിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നടപടി എന്ന് ജില്ലാ ആരോഗ്യ ഓഫീസർ ഡോ: രാമചന്ദ്ര ബയാറി അറിയിച്ചു.

മംഗളൂരുവിൽ താമസിച്ചുപഠിക്കുന്ന വിദ്യാർഥികൾ അവർ കേരളത്തിൽ പോയി തിരികെവരുമ്പോൾ ആർ.ടി.പി.സി.ആർ. പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

മംഗളൂരുവിൽ പഠിക്കുന്നവരെ കാണാൻ കേരളത്തിൽനിന്നു വരുന്ന ബന്ധുക്കൾക്കും പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.

നിത്യേന വന്നുപോകുന്ന വിദ്യാർഥികൾ 15 ദിവസത്തിൽ ഒരിക്കൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള ഒട്ടേറെ വിദ്യാർഥികൾ നിത്യേന വീട്ടിൽനിന്ന് കോളേജിൽ വന്നുപോകുന്നുണ്ട്. ഇവർ ഇനി 15 ദിവസം കൂടുമ്പോൾ കോവിഡ് പരിശോധന നടത്തണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
[masterslider id="10"]

Related posts