ഖര മാലിന്യ സംസ്കരണം; പ്രത്യേക കമ്പനി രൂപീകരിക്കാൻ നിയമ വിഭാഗത്തിന്റെ അംഗീകാരം.

ബെംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലികയുടെ പരിധിയിൽ രൂപീകൃതമാകുന്ന ഖരമാലിന്യങ്ങൾ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനും ബി ബി എം പി യുടെ ഒരു വിഭാഗത്തെ പ്രത്യേക കമ്പനി ആക്കി മാറ്റാനുള്ള പദ്ധതിക്കാണ് നിയമ വിഭാഗത്തിന് അംഗീകാരം കിട്ടിയത്.

നിയമ വിഭാഗത്തിന്റെ അനുമതി നേടിയതിനാൽ മറ്റു സർക്കാർ സംവിധാനങ്ങളുടെ അനുമതികൾ നേടുന്നത് എളുപ്പമായിരിക്കും എന്ന് ഇതുമായി ബന്ധപ്പെട്ട വക്താവ് അറിയിച്ചു.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

കമ്പനി രൂപീകരണത്തിന് മന്ത്രിസഭാതല അനുമതിക്കു മുൻപ്, നിരവധി സർക്കാർ വിഭാഗങ്ങളുടെ അനുമതി നേടേണ്ടതുണ്ട്.

മാലിന്യ സംസ്കരണത്തിൽ നിലവിലുള്ള സംവിധാനങ്ങൾ കാര്യക്ഷമമായ പ്രവർത്തനം കാഴ്ച വയ്ക്കാത്ത സാഹചര്യത്തിലാണ് പുതിയ നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts