ഗൊട്ടിഗരെ-നാഗവാര നമ്മ മെട്രോ പിങ്ക് ലൈനിൻ്റെ നിർമാണം മന്ദഗതിയിൽ;കരാറ് റദ്ദ് ചെയ്തു.

ബെംഗളൂരു: ഗൊട്ടിഗെരെ – നാഗവാര റൂട്ടിൽ നമ്മ മെട്രോ പിങ്ക് ലൈനിൻ്റെ നിർമാണ വേഗത വളരെ കുറവ്. സിംപ്ലെക്സ് ഇൻഫ്രാസ് സ്ട്രെക്ചറിന് നൽകിയിരുന്ന 500 കോടിയുടെ കരാർ ബി.എം.ആർ.സി.എൽ.റദ്ദാക്കി. ബന്നാർഘട്ട റോഡിൽ ഗൊട്ടി ഗെരെ മുതൽ താവരക്കരെ വരെയുള്ള 7.5 കിലോമീറ്റർ എലിവേറ്റഡ് പാതയുടെ നിർമ്മാണമാണ് വൈകിയത്. ഒന്നര വർഷം മുൻപ് പാത നിർമാണത്തിന് ആവശ്യമായ മുഴുവൻ ഭൂമിയും ഏറ്റെടുത്ത് നൽകിയിട്ടും 35% മാത്രമേ നിർമാണം പൂർത്തിയായിട്ടുള്ളൂ. 325 കോടിയുടെ നിർമ്മാണം ഇനിയും ബാക്കിയുണ്ട്. ഹെസർഘട്ട -മാധവാര പാതയുടെ നിർമാണവും കൊൽക്കത്ത ആസ്ഥാനമായ ഇതേ…

Read More

കേരളത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കോവിഡ് പരിശോധന നിർബന്ധം.

ബെംഗളൂരു : കേരളത്തിൽ നിന്നും ദക്ഷിണ കന്നഡ ജില്ലയിൽ പഠന ആവശ്യാർത്ഥം എത്തുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആർ.ടി.പി.സി.ആർ.കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി അധികൃതർ. കേരളത്തിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നടപടി എന്ന് ജില്ലാ ആരോഗ്യ ഓഫീസർ ഡോ: രാമചന്ദ്ര ബയാറി അറിയിച്ചു. മംഗളൂരുവിൽ താമസിച്ചുപഠിക്കുന്ന വിദ്യാർഥികൾ അവർ കേരളത്തിൽ പോയി തിരികെവരുമ്പോൾ ആർ.ടി.പി.സി.ആർ. പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. മംഗളൂരുവിൽ പഠിക്കുന്നവരെ കാണാൻ കേരളത്തിൽനിന്നു വരുന്ന ബന്ധുക്കൾക്കും പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. നിത്യേന വന്നുപോകുന്ന വിദ്യാർഥികൾ 15…

Read More

ഖര മാലിന്യ സംസ്കരണം; പ്രത്യേക കമ്പനി രൂപീകരിക്കാൻ നിയമ വിഭാഗത്തിന്റെ അംഗീകാരം.

ബെംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലികയുടെ പരിധിയിൽ രൂപീകൃതമാകുന്ന ഖരമാലിന്യങ്ങൾ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനും ബി ബി എം പി യുടെ ഒരു വിഭാഗത്തെ പ്രത്യേക കമ്പനി ആക്കി മാറ്റാനുള്ള പദ്ധതിക്കാണ് നിയമ വിഭാഗത്തിന് അംഗീകാരം കിട്ടിയത്. നിയമ വിഭാഗത്തിന്റെ അനുമതി നേടിയതിനാൽ മറ്റു സർക്കാർ സംവിധാനങ്ങളുടെ അനുമതികൾ നേടുന്നത് എളുപ്പമായിരിക്കും എന്ന് ഇതുമായി ബന്ധപ്പെട്ട വക്താവ് അറിയിച്ചു. കമ്പനി രൂപീകരണത്തിന് മന്ത്രിസഭാതല അനുമതിക്കു മുൻപ്, നിരവധി സർക്കാർ വിഭാഗങ്ങളുടെ അനുമതി നേടേണ്ടതുണ്ട്. മാലിന്യ സംസ്കരണത്തിൽ നിലവിലുള്ള സംവിധാനങ്ങൾ കാര്യക്ഷമമായ പ്രവർത്തനം കാഴ്ച…

Read More

കർണാടക ഉപരിസഭ ചെയർമാനെ ഫെബ്രുവരി ഒമ്പതിന് തിരഞ്ഞെടുക്കും

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ തിരഞ്ഞെടുപ്പ് ഫെബ്രുവരി ഒമ്പതിന് നടത്തും. മുതിർന്ന കോൺഗ്രസ് അംഗം പ്രതാപ് ചന്ദ്ര ഷെട്ടി ചെയർമാൻ സ്ഥാനം വ്യാഴാഴ്ച രാജിവെച്ചതിനെ തുടർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുക്കേണ്ടത് അനിവാര്യമായി വന്നത്. ബിജെപിയും ജെഡി എസ് എം ചേർന്ന് ഇദ്ദേഹത്തെ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള നീക്കം നടത്തിയിരുന്നു. ജെഡിഎസ് അംഗമായ ബസവരാജ് ഹോര്ട്ടി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും എന്നാണ് എന്നാണ് അറിയുന്നത്. 75 അംഗങ്ങളുള്ള ഉപരി സഭയിൽ ബിജെപി ജെഡിഎസ് സഖ്യത്തിന് 44 അംഗബലം ഉണ്ട്.

Read More
Click Here to Follow Us