ഐഫോൺ നിർമാണ കമ്പനി, വിസ്ട്രോൺ അടിച്ച് തകർത്ത കേസ്;എസ്.എഫ്.ഐ.നേതാവിനെ അറസ്റ്റ് ചെയ്തു;നഷ്ടക്കണക്ക് കുറച്ച് കമ്പനി.

ബെംഗളൂർ: ഐഫോൺ നിർമാണ കമ്പനിയായ വിസ്ട്രോൺ അടിച്ച് തകർത്ത സംഭവത്തിൽ കോലാർ താലൂക്ക് പ്രസിഡന്റ് കൂടിയായ എസ്.എഫ്.ഐ.നേതാവ് ശ്രീകാന്തിനെ കോലാർ റൂറൽ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

പിന്നീട് അറസ്റ്റ് ചെയ്തു.

ഡിസംബർ 12-ന് രാവിലെ 11മണിക്ക് കോലാർ ജില്ലാ കമ്മീഷണർ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് കൊണ്ട് ശ്രീകാന്ത് തൊഴിലാളികൾക്ക് വാട്സ് ആപ് സന്ദേശം നല്കിയിരുന്നതായി പോലീസ് അറിയിച്ചു.

  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നതിനാൽ പ്രതിഷേധം സംഘടിപ്പിക്കുവാൻ ശ്രീകാന്തിന്റെ സഹായം തൊഴിലാളികൾ അഭ്യർഥിച്ചിരുന്നു.

തൊഴിലാളികൾ കമ്പനി അടിച്ച് തകർക്കുന്ന സമയത്ത് ശ്രീകാന്ത് പ്രവർത്തകരോടൊപ്പം സമീപത്ത് ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.

അതേ സമയം കമ്പനി വലിയ തോതിൽ തൊഴിലാളികളെ ചൂഷണം ചെയ്ത് പോന്നിരുന്നതായി എ.ഐ.ടി.യു.സി. ജനറൽ സെക്രട്ടറി എം.ഡി.ഹരിഗോവിന്ദ് പറഞ്ഞു.

ഇതേ സമയം നേരത്തേ 437 കോടിയുടെ നഷ്ടം പരാതിപ്പെട്ട കമ്പനി ഇപ്പോൾ നഷ്ടം 43 കോടി രൂപ മാത്രമായി തിരുത്തി. ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
[masterslider id="10"]

Related posts