പുതുവൽസരാഘോഷങ്ങൾക്ക് പബ്ബുകൾക്ക് തുറന്ന് പ്രവർത്തിക്കാം;നിരവധി നിയന്ത്രണങ്ങൾ….

ബെംഗളൂരു: പബ്ബുകൾക്ക് തുറന്ന് പ്രവർത്തിക്കാം. എന്നാൽ പബ്ബുകളിൽ ഡി.ജെ. പാർട്ടിക്ക് അനുവാദമില്ല.

ഡിസംബർ 30 മുതൽ ജനുവരി 2 വരെ നീളുന്ന പുതുവത്സര ആഘോഷങ്ങൾക്കാണ് ഈ നിയന്ത്രണങ്ങൾ.

ചീഫ് സെക്രട്ടറി ടി.എം.വിജയ് ഭാസ്കർ ആണ് ഈ വിവരം അറിയിച്ചത്.

മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മാത്രമായിരിക്കണം ഈ വർഷത്തെ പുതുവത്സരാഘോഷങ്ങൾ എന്ന നിർദ്ദേശവുമുണ്ട്.

  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ

മാളുകൾ, ഹോട്ടലുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ എല്ലാം താപനില അളക്കുന്നതായിരിക്കും.

ഡിസംബർ 20 മുതൽ ജനുവരി 2 വരെ ആരാധനാലയങ്ങളിലും സാമൂഹിക- രാഷ്ട്രീയ യോഗങ്ങളിലും 200 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല.

ക്രിസ്തുമസ് ആഘോഷങ്ങളിൽ കൃത്യമായ അകലം പാലിച്ച് മാസ്ക് ധരിച്ചിരിക്കണം.

എം.ജി.റോഡ്, ബ്രിഗേഡ് റോഡ് എന്നിവിടങ്ങളിൽ കൂട്ടം കൂടിയുള്ള ആഘോഷം മുൻപ് തന്നെ സർക്കാർ നിരോധിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
[masterslider id="10"]

Related posts