ബന്ദ് തുടങ്ങി;നഗരത്തിൽ ജനജീവിതം സാധാരണ നിലയിൽ;അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ബെംഗളൂരു : കന്നഡ ഓക്കൂട്ട (കന്നഡ അനുകൂല സംഘടനകളുടെ കൂട്ടായ്മ) നടത്തുന്ന ബന്ദ് ആരംഭിച്ചു.നഗരത്തിൽ ഇതുവരെ ജനജീവിതത്തെ ബന്ദ് ബാധിച്ചിട്ടില്ല.ബി എം ടി സി യും മെട്രോയും സ്വകാര്യബസുകളും സാധാരണ നിലയിൽ സർവ്വീസ് നടത്തുന്നുണ്ട്. സ്കൂളുകൾക്കും ഓഫീസുകൾക്കും  അവധി പ്രഖ്യാപിച്ചിട്ടില്ല.

വരൾച്ചമൂലം കടക്കെണിയിലായ കർഷകരുടെ വായ്പകൾ എഴുതിത്തള്ളുക, മഹാദേയി നദീജല തർക്കം പരിഹരിച്ചു കലസ – ബണ്ഡൂരി കനാൽ പദ്ധതി പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടു വച്ചു കൊണ്ടാണ് കർണാടക ഓക്കൂട്ട അദ്ധ്യക്ഷൻ വാട്ടാൾ നാഗരാജ് ബന്ദ് പ്രഖ്യാപിച്ചത്.രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ബന്ദ്.

  ട്രെക്കിങ്ങിനിടെ മലയാളി പെൺകുട്ടിയെ കാണാതിയിട്ട് മൂന്ന് ദിവസം; തിരച്ചിൽ ഊർജിതം; കേസിൽ വഴിത്തിരിവ്

മൈസൂർ ,ഹുബ്ബള്ളി തുടങ്ങിയ കർണാടകയിലെ മറ്റു നഗരങ്ങളിലും ബന്ദ് ജനജീവിതെ ബാധിച്ചിട്ടില്ല.അതേ സമയം വാട്ടാൾ നാഗരാജിന്റെ സ്ഥലമായ ചാമരാജ നഗറിലും ബന്ദിനോട് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്.

അതേ സമയം ബാംഗ്ലൂർ യൂണിവേഴ്സിറ്റിയും വിശ്വേശരയ്യ സാങ്കേതിക സർവ്വകലാശാലയും  ഇന്നു നടത്താൻ തീരുമാനിച്ച പരീക്ഷകളെല്ലാം മാറ്റിവച്ചു.

  മദ്യപിച്ച് ബെംഗളൂരു റോഡിൽ അഭ്യാസപ്രകടനം: യുവാക്കളെ പൊക്കി പോലീസ്

 

( ബന്ദുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകൾ ഇവിടെ തന്നെ ചേർക്കുന്നതാണ്)

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്യസംസ്ഥാന വാഹനങ്ങൾക്ക് കടിഞ്ഞാണിടാൻ കർണാടക; പുതിയ നിയമം നിലവിൽ വന്നു
[masterslider id="10"]

Related posts

Click Here to Follow Us