മഹാരാഷ്ട്രയിൽ നിന്നെത്തി‌ ക്വാറന്റീനിൽ കഴിഞ്ഞ 14-കാരൻ മരിച്ചു.

ബെംഗളൂരു: മഹാരാഷ്ട്രയിൽ നിന്നും തിരിച്ചെത്തി റായ്ച്ചൂരിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 14 വയസുകാരൻ മരിച്ചു.

കഴിഞ്ഞദിവസം രാത്രി വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുട്ടിയെ റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു .

കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് ശേഖരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ക്വാറന്റീൻ കേന്ദ്രത്തിൽ സംഭവിക്കുന്ന രണ്ടാമത്തെ മരണം ആണ് .

  24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് പുറത്ത്

ഇതിന് മുൻപ് ഹുബ്ബള്ളിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ ഒരാൾ മരിച്ചിരുന്നു.

കുട്ടിക്ക് ചികിത്സകിട്ടാൻ വൈകിയെന്ന ആരോപണം ബന്ധുക്കൾ ഉന്നയിച്ചു . രാത്രി വയറുവേദന അനുഭവപ്പെട്ടിട്ടും രാവിലെയാണ് ആംബുലൻസെത്തിച്ചത് എന്നും ഒരോ ക്വാറന്റീൻ സെന്ററിലും പ്രത്യേകം ഡോക്ടർ ഉണ്ടെങ്കിലും അവശ്യ സമയത്ത് ചികിത്സ ലഭിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു .

എന്നാൽ ചികിത്സ ലഭ്യമാക്കുന്നതിൽ കാലതാമസമുണ്ടായിട്ടില്ലെന്നും വിവരമറിഞ്ഞയുടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട് എന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

  പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽമാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts