ക്വാറന്റൈൻ വ്യവസ്ഥകളിൽ ഇളവുകൾക്കൊരുങ്ങി സർക്കാർ..

ബെംഗളൂരു : കർണാടകയിലേക്ക് വിവിധ സംസ്ഥാങ്ങളിൽ നിന്നും തിരിച്ചു വരുന്നവരിൽ കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരെ ഹോം ക്വാറന്റൈനിൽ വിടാൻ ഒരുങ്ങി കർണാടക ഗവൺമെന്റ്.

തിരിച്ചെത്തുന്ന എല്ലാവരെയും ഗവൺമെന്റ് ക്വാറന്റൈനിൽ താമസിപ്പിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ക്വാറന്റൈൻ നിയമങ്ങളിൽ ഇളവുകൾ വരുത്താൻ ആലോചിക്കിന്നത് എന്ന് റെവന്യു മന്ത്രി ആർ അശോക അറിയിച്ചു .

തിരിച്ചു വരുന്നവരെയെല്ലാം സ്ക്രീനിംഗ് നടതുന്നതാണ് തുടർന്ന് രോഗലക്ഷണങ്ങൾ കാണിക്കാത്തവരെ കയ്യിൽ സ്റ്റാമ്പ് പതിപ്പിച്ചതിന് ശേഷം ഹോം ക്വാറന്റൈനിൽ വിടുമെന്നും അദ്ദേഹം അറിയിച്ചു.

  ബെംഗളൂരുവിൽ യുവതിയുടെ മുന്നിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവർക്ക് സംഘം ചേർന്ന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

ഇപ്പോൾ കർണാടകയിലേക്ക് തിരിച്ചു വരുന്നവർക്കെല്ലാം ഗവണ്മെന്റ് ക്വാറന്റൈൻ നിർബന്ധമാണ്.

വിവിധ ഹോട്ടലുകളിൽ ആണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് .

ഇതിനുള്ള പണച്ചിലവും ഹോട്ടലുകളിലെ ഭക്ഷണത്തെയും മറ്റ്‌ അസൗകര്യങ്ങളെ ചൊല്ലിയും അനവധി പരാതികൾ വരുന്നുണ്ട് .

ഈ ഒരു സാഹചര്യം കൂടെ കണക്കിലെടുത്താണ് പുതുക്കിയ ഇളവുകൾ നൽകുന്നത്.

സേവാ സിന്ധു വഴി 1.9 ലക്ഷം അപേക്ഷകളാണ് സംസ്ഥാനത്തേക്ക് തിരിച്ചു വരാനായി ഇതുവരെ ലഭിച്ചിരിക്കുന്നത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts