രോഗം സ്ഥിരീകരിക്കുന്ന 10 പേരിൽ 2 പേർക്കു മാത്രം രോഗലക്ഷണം;ഒരാളിൽ നിന്ന് പകരുന്നത് 7 പേരിലേക്ക്;കണക്കുകൾ…

ബെംഗളൂരു: രോഗം സ്ഥിരീകരിക്കുന്ന 10 പേരിൽ 2 പേർക്കു മാത്രമാണ് രോഗലക്ഷണം പ്രകടമാകുന്നത് എന്ന് കർണാടക ആരോഗ്യ വകുപ്പിൻ്റെ സർവേ.

മാത്രമല്ല ഒരാളിൽനിന്ന് കൂടുതൽപ്പേരിലേക്ക് രോഗംപടരുന്നതായും കർണാടക ആരോഗ്യവകുപ്പിന്റെ സർവേയിൽ കണ്ടെത്തി.

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നെത്തുന്നവർക്ക് രോഗം കൂടുതലായി കണ്ടെത്തിയതിനാൽ കൂട്ടത്തോടെ കോവിഡ് പരിശോധന നടത്തുകയായിരുന്നു.

ഇതുവഴിയാണ് ലക്ഷണമില്ലാതെയുള്ള രോഗപ്പകർച്ചയെന്ന ഗൗരവമേറിയ പ്രശ്നം ആരോഗ്യവകുപ്പ് തിരിച്ചറിഞ്ഞത്.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

രോഗം സ്ഥിരീകരിച്ച പത്തുപേരിൽ രണ്ടുപേർക്കുമാത്രമാണ് രോഗലക്ഷണമുണ്ടായിരുന്നത്. രോഗിയായ ഒരാളിൽനിന്ന് ചുരുങ്ങിയത് ഏഴുപേരിലേക്ക് വൈറസ് പടരുന്നതായും ആരോഗ്യ വകുപ്പ് സർവേ പറയുന്നു.

കോവിഡ് സ്ഥിരീകരിച്ച 1246 പേരിൽ 82 ശതമാനംപേർക്കും രോഗലക്ഷണമില്ലായിരുന്നു.

രോഗവ്യാപനം തടയുന്നതിന് കൂടുതൽപ്പേരെ പരിശോധിക്കേണ്ടതായും വരും.

നിലവിൽ ദിവസേന ആറായിരത്തോളംപേർക്ക് പരിശോധന നടത്തുന്നുണ്ട് എന്നാണ് ഏറ്റവും പുതിയ കണക്കുകൾ.

മേയ് അവസാനമാകുമ്പോഴേക്കും പരിശോധന പതിനായിരമാക്കുക എന്നതാണ് കർണാടക ആരോഗ്യ വകുപ്പ് ലക്ഷ്യം വക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts