ഇരുമ്പ് കടത്തിയ കള്ളന്മാരെ പൊക്കി അകത്തിട്ടു;24 പോലീസുകാര്‍ ക്വാറൻ്റീനിൽ.

ബെംഗളൂരു: കെട്ടിട നിർമ്മാണ സ്ഥലത്തു നിന്നും ഇരുമ്പു കമ്പികൾ മോഷ്ടിച്ചു എന്ന കുറ്റത്തിന് രണ്ടു പേരെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നതിന് ശേഷം ഇപ്പോൾ ആ സ്റ്റേഷനിൽ ഉണ്ടായിരുന്ന 24 പോലീസുകാരും ക്വാറൻ്റീനിൽ പോകേണ്ട അവസ്ഥ വന്നിരിക്കുകയാണ്. സംഭവം നടന്നത് ഹൊസൂർ റോഡിലെ ഹെബ്ബഗൊഡി പോലീസ് സ്റ്റേഷനിലാണ്, ലോക്കപ്പിൽ ആക്കുന്നതിനും മുൻപായി കെറോണ വൈറസ് ചെക്ക് ചെയ്യുകയായിരുന്നു. റിസൾട്ട് വന്നപ്പോൾ രണ്ടു പേർക്കും രോഗം സ്ഥിരീകരിച്ചു, ഇവരെ രണ്ടു പേരേയും പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന 24 പോലീസ് ഉദ്യോഗസ്ഥരേയും സർക്കാറിൻ്റെ ക്വാറൻ്റിൻ…

Read More

ഐ.പി.എസ് ഉദ്യോഗസ്ഥന് കബ്ബൺ പാർക്കിൽ പ്രഭാത സവാരി;ഡെപ്യൂട്ടി ഡയറക്ടർക്ക് സസ്പെൻഷൻ.

ബെംഗളൂരു: സംഭവം നടക്കുന്നത് 3 ദിവസം മുൻപാണ്, ലോക്ക് ഡൗണിൽ അടച്ച കബൺ പാർക്കിൽ ഡി ഐ ജി റാങ്കിൽ ഉള്ള ഐ പി എസ് ഓഫീസർക്ക് പ്രഭാത സവാരിക്ക് അനുവാദം കൊടുത്തതിന്റെ പേരിൽ, ഹോർട്ടികൾചർ ഡിപ്പാർട്മെന്റിലെ ഡെപ്യൂട്ടി ഡയറക്ടർ കുസുമ ആണ് സസ്പെന്ഷനിൽ ആയത് . സിറ്റി പോലീസ് ഡിപ്പാർട്മെന്റിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് പ്രകാരം പാർക്കിൽ പ്രവേശനം അനുവദിക്കുവാൻ ഡെപ്യൂട്ടി ഡയറക്ടർ നിർബന്ധിതയാവുകയായിരുന്നു . ഡെപ്യൂട്ടി ഡയറക്ടറെ സസ്‌പെൻഡ് ചെയ്‌തെങ്കിലും ലോക്ക് ഡൌൺ നിയമങ്ങൾ തെറ്റിച്ചു പാർക്കിൽ കടന്ന പോലീസ്…

Read More

ഈവനിംഗ് ബുള്ളറ്റിൽ;ബെംഗളൂരുവിൽ ഒരു മരണം; കർണാടകയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 67;ബെംഗളൂരുവിൽ 4 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ബെംഗളൂരു : കർണാടക സംസ്ഥാന ആരോഗ്യ വകുപ്പ് വൈകുന്നേരം 5 മണിക്ക് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ കോവിഡ് രോഗികളുടെ എണ്ണം 67. ഇതിൽ 4 പേർ ബെംഗളൂരു നഗര ജില്ലയിൽ നിന്നാണ്. ഹാസൻ (21),ബീദർ (10),മണ്ഡ്യ(8),ഉഡുപ്പി(6),ബെംഗളൂരു നഗര ജില്ല(4),തുമക്കുരു (4),റായ്ച്ചൂരു (4) ,കലബുറഗി (7) ദക്ഷിണ കന്നഡ, ഉത്തര കന്നഡ,യാദഗിരി ജില്ലകളിൽ ഓരോരോ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം 1462 ആയി,556 പേർ ആശുപത്രി വിട്ടു,864 ആളുകൾ വിവിധ ആശുപത്രിയിൽ കഴിയുന്നു.കോവിഡ് മൂലമുള്ള ആകെ മരണം 41 ആയി.…

Read More

നോർക്ക പ്രഖ്യാപിച്ച ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ തീവണ്ടി നാളെ:പ്രതീക്ഷിച്ചത്ര യാത്രക്കാർ റിസർവേഷൻ ചെയ്തിട്ടില്ല;നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴും റജിസ്റ്റർ ചെയ്യാം.

norka advance train booking

ബെംഗളൂരു : നഗരത്തിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനിന്റെ അഡ്വാൻസ് ബുക്കിംഗ് നോർക്ക റൂട്ട്സ് ആരംഭിച്ചിട്ട് ഏതാനും ദിവസങ്ങളാായി. ഇതു വരെ 500 പേർ അഡ്വാൻസ് ബുക്കിംഗ് നടത്തിയതായി നോർക്ക അറിയിച്ചു. കുറഞ്ഞത് 1200 യാത്രക്കാർ ആവശ്യമാണ്. www.registernorkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് “അഡ്വാൻസ് ട്രെയിൻ ബുക്കിംഗ്” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. http://h4k.d79.myftpupload.com/archives/49059 അതിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂരിപ്പിച്ചതിനു ശേഷം അഡ്വാൻസായി 1000 രൂപ നിക്ഷേപിക്കുക. ടിക്കറ്റുകൾ അലോട്ട് ചെയ്യുന്ന മുറക്ക് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കു SMS ആയി ലഭിക്കുന്നതാണ്. ഒരാൾക്ക് ഒരു…

Read More

നഗരത്തിൽ വൻ പൊട്ടിത്തെറി ശബ്ദം;ഭൂചലനമല്ല!

ബെംഗളൂരു: ബുധനാഴ്ച ഉച്ചയ്ക്ക് 1.20 ഓടെ ബെംഗളൂരുവിലെ പല പ്രദേശങ്ങളിലും ഇടിമിന്നൽ ശബ്ദം കേട്ട് നഗരവാസികൾ പരിഭ്രാന്തരായി. കർണാടക തലസ്ഥാനത്ത് ഭൂകമ്പമുണ്ടായോ എന്ന് പല വാർത്തകളും പ്രചരിച്ചു. #Update It was a routine IAF Test Flight involving a supersonic profile which took off from Bluru Airport and flew in the allotted airspace well outside City limits. The aircraft was of Aircraft Systems and Testing Establishment (ASTE) @IAF_MCC @SpokespersonMoD…

Read More

മോണിംഗ് ബുള്ളറ്റിൽ;പുതിയതായി 63 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;553 പേർ ആശുപത്രി വിട്ടു;ആകെ രോഗബാധിതരുടെ എണ്ണം1458 ആയി.

ബെംഗളൂരു : ഇന്ന് രാവിലെ 12 മണിക്ക് കർണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ കോവിഡ് രോഗികളുടെ എണ്ണം 63. ആകെ രോഗബാധിതർ 1458 ആയി, ഇതുവരെ 558 പേർ ആശുപത്രി വിട്ടു.40 പേർ കോവിഡ് കാരണം മരിച്ചു 663 പേർ വിവിധ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നുണ്ട്. വൈകുന്നേരം 5 മണിക്ക് മറ്റൊരു ബുള്ളറ്റിൽ കൂടി പുറത്തിറക്കും. Note:Bulletin's format has been changed from today.Mid day Bulletin 20/05/2020. .@CMofKarnataka @BSYBJP @DVSadanandGowda @SureshAngadi_ @sriramulubjp @drashwathcn @BSBommai…

Read More

ക്വാറന്റൈൻ വ്യവസ്ഥകളിൽ ഇളവുകൾക്കൊരുങ്ങി സർക്കാർ..

ബെംഗളൂരു : കർണാടകയിലേക്ക് വിവിധ സംസ്ഥാങ്ങളിൽ നിന്നും തിരിച്ചു വരുന്നവരിൽ കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരെ ഹോം ക്വാറന്റൈനിൽ വിടാൻ ഒരുങ്ങി കർണാടക ഗവൺമെന്റ്. തിരിച്ചെത്തുന്ന എല്ലാവരെയും ഗവൺമെന്റ് ക്വാറന്റൈനിൽ താമസിപ്പിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ക്വാറന്റൈൻ നിയമങ്ങളിൽ ഇളവുകൾ വരുത്താൻ ആലോചിക്കിന്നത് എന്ന് റെവന്യു മന്ത്രി ആർ അശോക അറിയിച്ചു . തിരിച്ചു വരുന്നവരെയെല്ലാം സ്ക്രീനിംഗ് നടതുന്നതാണ് തുടർന്ന് രോഗലക്ഷണങ്ങൾ കാണിക്കാത്തവരെ കയ്യിൽ സ്റ്റാമ്പ് പതിപ്പിച്ചതിന് ശേഷം ഹോം ക്വാറന്റൈനിൽ വിടുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോൾ കർണാടകയിലേക്ക് തിരിച്ചു വരുന്നവർക്കെല്ലാം ഗവണ്മെന്റ് ക്വാറന്റൈൻ നിർബന്ധമാണ്.…

Read More

രോഗം സ്ഥിരീകരിക്കുന്ന 10 പേരിൽ 2 പേർക്കു മാത്രം രോഗലക്ഷണം;ഒരാളിൽ നിന്ന് പകരുന്നത് 7 പേരിലേക്ക്;കണക്കുകൾ…

ബെംഗളൂരു: രോഗം സ്ഥിരീകരിക്കുന്ന 10 പേരിൽ 2 പേർക്കു മാത്രമാണ് രോഗലക്ഷണം പ്രകടമാകുന്നത് എന്ന് കർണാടക ആരോഗ്യ വകുപ്പിൻ്റെ സർവേ. മാത്രമല്ല ഒരാളിൽനിന്ന് കൂടുതൽപ്പേരിലേക്ക് രോഗംപടരുന്നതായും കർണാടക ആരോഗ്യവകുപ്പിന്റെ സർവേയിൽ കണ്ടെത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നെത്തുന്നവർക്ക് രോഗം കൂടുതലായി കണ്ടെത്തിയതിനാൽ കൂട്ടത്തോടെ കോവിഡ് പരിശോധന നടത്തുകയായിരുന്നു. ഇതുവഴിയാണ് ലക്ഷണമില്ലാതെയുള്ള രോഗപ്പകർച്ചയെന്ന ഗൗരവമേറിയ പ്രശ്നം ആരോഗ്യവകുപ്പ് തിരിച്ചറിഞ്ഞത്. രോഗം സ്ഥിരീകരിച്ച പത്തുപേരിൽ രണ്ടുപേർക്കുമാത്രമാണ് രോഗലക്ഷണമുണ്ടായിരുന്നത്. രോഗിയായ ഒരാളിൽനിന്ന് ചുരുങ്ങിയത് ഏഴുപേരിലേക്ക് വൈറസ് പടരുന്നതായും ആരോഗ്യ വകുപ്പ് സർവേ പറയുന്നു. കോവിഡ് സ്ഥിരീകരിച്ച 1246 പേരിൽ…

Read More

എസ്.എസ്.എൽ.സി.പരീക്ഷ 25 മുതൽ;ടൈംടേബിൾ പുറത്ത്;പരീക്ഷാപ്പേടിയിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.

ബെംഗളൂരു: കർണാടകയിൽ എസ്എസ്എൽസി പരീക്ഷ ജൂൺ 25 മുതൽ ജൂലൈ നാലു വരെ നടക്കും. മാർച്ച് 27 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ലോക്‌ഡൗണിനെത്തുടർന്ന് മാറ്റിവെച്ചത്. പരീക്ഷാ ടൈം ടേബിൾ പുറത്തുവിട്ടു. എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് പരീക്ഷാഹാളിൽ സാമൂഹിക അകലം പാലിച്ച് ഇരിക്കാൻ സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യസ വകുപ്പ് മന്ത്രി എസ്. സുരേഷ് കുമാർ. മുഖാവരണവും നിർബന്ധമാക്കും. പരീക്ഷവിദ്യാർഥികളിൽ ഒരാൾക്കെങ്കിലും രോഗലക്ഷണം കണ്ടെത്തിയാൽ ആ ഹാളിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളേയും ക്വാറന്റീനിൽ പ്രവേശിപ്പിക്കേണ്ടിവരും. ഇത്തരം സാഹചര്യം ഒഴിവാക്കാൻ കർശന സുരക്ഷാ സംവിധാനമാണ് വിദ്യാഭ്യാസ വകുപ്പ്…

Read More

ലോക്ക് ഡൗൺ കാലത്ത് പൂർണമായും മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച ഹൊറർ ചിത്രം ശ്രദ്ധ നേടുന്നു.

ലോക്കഡോൺ വിജയകരമായ 30ആം ദിവസം പിന്നിടുമ്പോൾ ഒട്ടുമിക്ക എല്ലാ സീരീസും കണ്ട് തീർത്തു ഇനി എന്ത് എന്ന ചോദ്യവുമായി ഇരിക്കുകയായി രുന്ന സിനിമ പ്രേമി ആദർശിനോട് സുഹൃത്ത് ഷാലു ചോദിക്കുന്നത് നിങ്ങൾ ഒക്കെ എവിടുത്തെ ഫിലിം മേക്കേഴ്‌സ് ആണ്? ലോക്ക്ഡൗണിൽ എല്ലാരും ഓരോന്ന് ചെയ്യുകയാണ് നിങ്ങൾക്കും എന്തെങ്കിലും ചെയ്തൂടെ എന്ന്. ലോക്ക്ഡൌൺ മൂലം മുടങ്ങിക്കിടന്ന ആദർശ് സംവിധാനം ചെയ്യുന്ന, ബെംഗളൂരു മലയാളികളുടെ സൗഹൃദത്തിന്റേം പ്രണയത്തിന്റേം കഥപറയുന്ന മഡിവാള ലഹള എന്ന ഹ്രസ്വ ചിത്രത്തെ സൈഡിലേക്ക് വച്ച്, വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ നിന്ന് കൊണ്ട് എന്ത്…

Read More
Click Here to Follow Us