ബെംഗളൂരു: കർണാടകയിൽ എസ്എസ്എൽസി പരീക്ഷ ജൂൺ 25 മുതൽ ജൂലൈ നാലു വരെ നടക്കും.
മാർച്ച് 27 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ലോക്‌ഡൗണിനെത്തുടർന്ന് മാറ്റിവെച്ചത്.
പരീക്ഷാ ടൈം ടേബിൾ പുറത്തുവിട്ടു.
എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് പരീക്ഷാഹാളിൽ സാമൂഹിക അകലം പാലിച്ച് ഇരിക്കാൻ സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യസ വകുപ്പ് മന്ത്രി എസ്. സുരേഷ് കുമാർ. മുഖാവരണവും നിർബന്ധമാക്കും.
പരീക്ഷവിദ്യാർഥികളിൽ ഒരാൾക്കെങ്കിലും രോഗലക്ഷണം കണ്ടെത്തിയാൽ ആ ഹാളിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളേയും ക്വാറന്റീനിൽ പ്രവേശിപ്പിക്കേണ്ടിവരും.
ഇത്തരം സാഹചര്യം ഒഴിവാക്കാൻ കർശന സുരക്ഷാ സംവിധാനമാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കുക.
പരീക്ഷാകേന്ദ്രങ്ങൾ അണുവിമുക്തമാക്കുന്നതുകൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
പരീക്ഷാഹാളിൽ വിദ്യാർഥികൾ തമ്മിൽ രണ്ടുമീറ്റർ അകലം ഉറപ്പാക്കും. ഒരോ ഹാളുകളിലും സാനിറ്റൈസറുകളും ലഭ്യമാക്കും.
സ്കൗട്ട് ആൻഡ് ഗൗഡ്സ് വൊളന്റിയർമാരുടെ നേതൃത്വത്തിൽ സ്കൂൾ കവാടത്തിൽ മുഖാവരണം വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ലോക്ഡൗണിനെത്തുടർന്ന് സ്വന്തം നാടുകളിലേക്ക് പോയവർക്ക് വീടിന് തൊട്ടടുത്തുള്ള പരീക്ഷാകേന്ദ്രത്തിൽ പരീക്ഷയെഴുതാൻ അനുമതി നൽകാനും വിദ്യാഭ്യാസവകുപ്പ് പദ്ധതി തയ്യാറാക്കുന്നുണ്ട്.
വിദ്യാർഥികൾക്കുള്ള വാഹനസൗകര്യമൊരുക്കുന്നതിനെക്കുറിച്ചും വകുപ്പ് ആലോചിച്ചുവരികയാണ്. സംസ്ഥാനത്ത് ഇത്തവണ 8.5 ലക്ഷം വിദ്യാർഥികളാണ് എസ്.എസ്.എൽ.സി. പരീക്ഷകൾ എഴുതുന്നത്.
Hours after education minister S Suresh Kumar announced #SSLCExam time table, a 15-year-old student committed suicide due to examination fear in #Kodagu district #Karnataka
— TOI Bengaluru (@TOIBengaluru) May 19, 2020
അതേ സമയം ടൈംടേബിൾ പുറത്തു വന്ന് മണിക്കൂറുകൾക്കകം 15 കാരൻ കൊഡുഗു ജില്ലയിൽ ആത്മഹത്യ ചെയ്തു.