അരവിന്ദ് കേജരിവാളിന്റെ ഒരു പ്രചരണം കൂടി പൊളിയുന്നു;ജിയോ പരസ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടില്ല.

ന്യൂ ഡല്‍ഹി : മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പരസ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ആര്‍.എസ് റാത്തോഡ് അറിയിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ കമ്പനി പരസ്യത്തിനായി ഉപയോഗിക്കുന്ന കാര്യം അറിഞ്ഞിട്ടുണ്ടെന്നും രാജ്യസഭയില്‍ ഒരു ചോദ്യത്തിന് ഉത്തരമായി സര്‍ക്കാര്‍ വ്യക്തമാക്കി.

സര്‍ക്കാറിന്റെ നിലപാടുകളും പദ്ധതികളും വിശദീകരിച്ച് മാധ്യമങ്ങളില്‍ പരസ്യം നല്‍കാനുള്ള ചുമതല ഓഡിയോ വിഷ്വല്‍ പബ്ലിസിറ്റി ഡയറക്ടറേറ്റിനാണ്. സര്‍ക്കാര്‍ പരസ്യങ്ങളല്ലാതെ വേറെ ഒരു സ്വകാര്യ കമ്പനിയുടെയും പരസ്യം ഇവര്‍ വിതരണം ചെയ്തിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. സമാജ്‍വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖറാണ് ജിയോയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നോയെന്ന് രാജ്യസഭയില്‍ ചോദ്യം ഉന്നയിച്ചത്.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

റിലയന്‍സ് ഉടമയായി മുകേശ് അംബാനി ജിയോയുടെ മൊബൈല്‍ സേവനങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രമുഖ ദേശീയ മാധ്യമങ്ങളിലെല്ലാം പ്രധാനമന്ത്രിയുടെ ചിത്രത്തോടെ ഒന്നാം പേജിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. മുഴുപ്പേജ് പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രത്തിന് പുറമേ വളരെക്കുറച്ച് വാചകങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. പ്രധാനമന്ത്രി റിലയന്‍സിന്റെ ബ്രാന്‍ഡ്‌ അമ്ബസിടെര്‍ ആയി എന്നാണ് കെജ്രിവാല്‍ന്റെ ട്വീറ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
[masterslider id="10"]

Related posts