ജോലി വാഗ്ദാനം ചെയ്ത് നഗരത്തിലെത്തിച്ച 19 കാരിയെ 4 ദിവസം വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു.

ബെംഗളൂരു :ജോലി വാഗ്ദാനം ചെയ്ത് ബംഗ്ലദേശി യുവതിയെ(19) 4 ദിവസം
വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. ഇവിടെ നിന്നു രക്ഷപ്പെട്ട യുവതിയുടെ പരാതിയിൽ യെലഹങ്ക പൊലീസ് കേസെടുത്തു.

ബംഗ്ലദേശ് നരെയ്തൽ ജില്ലയിൽ നിന്നുള്ള യുവതി കൂലിത്തൊഴിലാളികളായ രക്ഷിതാക്കളെ സഹായിക്കാൻ വേണ്ടിയാണ് ഇന്ത്യയിലേക്കു കടന്നതെന്നു പറയുന്നു.
റെയിൽവേ സ്റ്റേഷനിൽ വച്ചു പരിചയപ്പെട്ട ഒരു സ്ത്രീ ബ്യൂട്ടി പാർലറിൽ ജോലി നൽകാമെന്നു വിശ്വസിപ്പിച്ച് യുവതിയെ ബെംഗളൂരുവിൽ എത്തിക്കുകയായിരുന്നു.
ഇവിടെ ഒരു വീട്ടിൽ പൂട്ടിയിട്ട ശേഷം 4 ദിവസത്തോളം പീഡിപ്പിക്കുകയായിരുന്നു.
ലൈംഗിക തൊഴിലാളി ആയാൽ പ്രതിമാസം 60000 രൂപ നൽകാമെന്നും വാഗ്ദാനം നൽകി.
അതേസമയം പൂട്ടിയിട്ട വീടിനെക്കുറിച്ചോ, പീഡിപ്പിച്ചവരെക്കുറിച്ചോ വിവരം നൽകാൻ യുവതിക്കു കഴിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു.
ഇവരെ വനിതാശിശുക്ഷേമ വകുപ്പിനു കീഴിലുള്ള പുന:രധിവാസ കേന്ദ്രത്തിലേക്കു മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സഭയിൽ വീണ്ടും നേർക്കുനേർ; വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു പ്ലേറ്റ് പാസ്തയ്ക്ക് 5000 രൂപ! സൽമാൻ ഖാന്റെ സഹോദരി അർപിത ഖാന്റെ ആഡംബര റസ്റ്റോറന്റിലെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ
[masterslider id="10"]

Related posts