ബൈയപ്പനഹള്ളിയിൽ അത്യാധുനിക സൗകര്യങ്ങളുള്ള റെയിൽവേ ടെർമിനൽ വരുന്നു!!

ബെംഗളൂരു: ബൈയപ്പനഹള്ളിയിൽ അത്യാധുനിക സൗകര്യങ്ങളുള്ള റെയിൽവേ ടെർമിനൽ വരുന്നു!!

http://bangalorevartha.in/archives/34363

ടെർമിനൽനിർമാണം പൂർണമാകുമ്പോൾ ബൈയപ്പനഹള്ളി കർണാടകത്തിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലൊന്നായിമാറും . വിമാനത്താവളങ്ങളോട് കിടപിടിക്കുന്ന ടെർമിനലാണ് 132 ഏക്കർ സ്ഥലത്ത് നിർമിക്കുന്നത്.

250 കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കിയിരിക്കുന്നത്. വിമാനത്താവളങ്ങളിലേതിന് സമാനമായ കാത്തിരിപ്പുകേന്ദ്രവും യാത്രക്കാർക്ക് പുറപ്പെടുന്നതിനും ആഗമനത്തിനും പ്രത്യേകം പാതകളും ഒരുക്കും. ടെർമിനലിലെ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചുതുടങ്ങാൻ കൂടുതൽ വർഷം വേണ്ടിവരും.

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

ഭാവിയിൽ ദിവസേന ഒമ്പതുലക്ഷം യാത്രക്കാർ ടെർമിനൽ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള പ്രധാന കെട്ടിടത്തിന്റെ മട്ടുപ്പാവിൽ ഉദ്യാനനഗരമെന്ന പേര് അന്വർഥമാക്കുന്നവിധം പൂന്തോട്ടം സ്ഥാപിക്കും.

ബൈയപ്പനഹള്ളിയിൽ ടെർമിനലിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തെക്കൻ കേരളത്തിൽനിന്നുള്ള രണ്ടു തീവണ്ടികൾ തത്കാലത്തേക്ക് കെ.ആർ. പുരത്തേക്ക് മാറ്റിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂക്ക് പൊത്താതെ കടന്നുപോകാനാവില്ല; ലക്ഷങ്ങൾ മുടക്കിയ അണ്ടർപാസ് ഇപ്പോൾ തുറന്ന മൂത്രപ്പുര!
[masterslider id="10"]

Related posts