സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ക്ക് ചുട്ടമറുപടിയുമായി നടി!

താരങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് നിരവധി വിമര്‍ശനങ്ങളും കമന്റുകളും നടത്തുന്നത് സാധാരണമാണ്. പക്ഷെ ചിലരുടെ വിമര്‍ശനങ്ങള്‍ ആണെങ്കിലും കമന്റുകള്‍ ആണെങ്കിലും അതിരുകടക്കുമ്പോഴാണ് പ്രശ്നമാകുന്നത്.

അത്തരം ഒരു കമന്റിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നടി നിവേദ തോമസ്‌. ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര സെക്ഷനിലാണ് താരത്തിനോട് മോശമായ ചോദ്യങ്ങള്‍ ചിലര്‍ ചോദിച്ചത്. അതില്‍ പ്രണയമുണ്ടോ?, കന്യകയാണോ?, എന്നെ കല്യാണം കഴിക്കാമോ? എന്നിങ്ങനെയാണ് താരത്തിനോട് ചോദിച്ചത്.

എന്നാല്‍ ഈ ചോദ്യം കേട്ട് അല്‍പ്പംപോലും പകയ്ക്കാതെ കൃത്യമായ ഉത്തരം നല്‍കിയിരിക്കുകയാണ് താരം. നിങ്ങളെല്ലാവരും സമയം കണ്ടെത്തി എന്നോട് ചാറ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ കല്യാണം എപ്പോഴാണ്, പ്രണയമുണ്ടോ, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ എന്നീ ചോദ്യങ്ങള്‍ താന്‍ ഒഴിവാക്കിയെന്നും.

ഒരു മനുഷ്യനോട് സംസാരിക്കുമ്പോള്‍ കുറച്ച് ബഹുമാനവും അന്തസ്സുമൊക്കെകൊടുക്കാമെന്നും താരം മറുപടി നല്‍കി. നടിയുടെ ഈ പ്രതികരണത്തിന് വന്‍ പിന്തുണയുമായാണ് നിരവധിപേര്‍ രംഗത്തെത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം
[masterslider id="10"]

Related posts

Click Here to Follow Us