“ഹലാല്‍”ബാങ്കിംഗില്‍ യാചകക്ക് നഷ്ട്ടമായത് ഇതുവരെ ഭിക്ഷയെടുത്ത്‌ കൂട്ടിവച്ച ഒരു ലക്ഷം രൂപ;മാസം 2000 രൂപ വച്ച് തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം.

ബെംഗളൂരു: കഴിഞ്ഞ രണ്ട് ദിവസം മുന്‍പ് മുങ്ങിയ ഐ എം എ ജ്വല്ലറി ഉടമയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല,അതെ സമയം നിരവധി ആളുകള്‍ ആണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്.

യാചകയായ ഷമീം സയീദ്‌ (77) ന്റെ കഥ കരലളിയിക്കുന്നത് ആണ്,ഈ നഗരത്തില്‍ താമസിക്കാന്‍ ഒരു വാടക വീടുപോലും ഇല്ലാത്ത ഈ യുവതി വര്‍ഷങ്ങളായി ഭിക്ഷയെടുത്ത്‌ ഉണ്ടാക്കിയ ഒരു ലക്ഷം രൂപ ഐ എം എ യില്‍ കഴിഞ്ഞ വര്‍ഷം നിക്ഷേപിക്കുകയയിരുന്നു.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

മാസം രണ്ടായിരം രൂപ വീതം തിരിച്ചു തരാം എന്നായിരുന്നു വാഗ്ദാനം,മുതല്‍ അവിടെ കിടക്കുകയും ചെയ്യും ,കഴിഞ്ഞ ഫെബ്രുവരി വരെ തുക കൃത്യമായി കിട്ടി അതിനു ശേഷം അന്വേഷിച്ചപ്പോള്‍ മാനേജ്‌മന്റ്‌ ന്റെ ഇടയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട് അത് ശരിയായാല്‍ തുക വരും എന്ന് പറഞ്ഞു.

പിന്നെ ഐ എം എ ജ്വല്ലറി ഉടമസ്ഥന്‍ മുങ്ങിയ വാര്‍ത്തയാണ് കേള്‍ക്കുന്നത്,”ഞാന്‍ എങ്ങനെയായാലും ആ തുക തിരിച്ചു വങ്ങും,ഇല്ലെങ്ങില്‍ മരിക്കുന്നതാണ് നല്ലത്”വിതുമ്പിക്കൊണ്ട് ആ വയസ്സായ സ്ത്രീ പറഞ്ഞു.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
[masterslider id="10"]

Related posts