ജമ്മു കശ്മീരിലെ അനന്ത് നാഗിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യൂ.

കശ്മീർ: ജമ്മു കശ്മീരിലെ അനന്ത് നാഗിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യൂ.

ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ രണ്ട് ഭീകരരെയും സൈന്യം വധിച്ചു.
ദക്ഷിണ കശ്മീരിലെ അനന്തനാഗിൽ വൈകീട്ട് നാലര മണിയോടെയാണ് തീവ്രവാദികൾ സിആര്‍പിഎഫ് പോസ്റ്റിന് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ രണ്ട് സൈനികര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൂന്നുപേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ആക്രമണത്തിൽ പങ്കെടുത്ത രണ്ട് തീവ്രവാദികളും പാക്കിസ്ഥാൻ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു

ഒരു മണിക്കൂറോളം നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിക്കാനായത്. തീവ്രവാദ സംഘടനയായ അൽ ഉമര്‍ മുജാഹിദ്ദീൻ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 44 സൈനികര്‍ക്ക് ജീവൻ നഷ്ടമായ പുൽവാമ ആക്രമണത്തിന് ശേഷമുള്ള വലിയ തീവ്രവാദി ആക്രമണം തന്നെയാണ് അനന്തനാഗിൽ നടന്നത്.

സുരക്ഷ വലയങ്ങൾ ഭേദിച്ച് വലിയ ആയുധശേഖരവുമായാണ് തീവ്രവാദികൾ എത്തിയത്. ഈ വര്‍ഷം ഇതുവ 103 തീവ്രവാദികളെയാണ് ജമ്മുകശ്മീരിൽ സൈന്യം വധിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 254 ആയിരുന്നു. അനന്തനാഗ് ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കശ്മീര്‍ താഴ്വരയിൽ സൈന്യം ജാഗ്രതയിലാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
[masterslider id="10"]

Related posts