ഗംഭീര്‍ ഇന്ത്യന്‍ ടീമില്‍.

ദില്ലി: ദീര്‍ഘകാലമായി ഇന്ത്യന്‍ടീമിന് പുറത്തുനില്‍ക്കുന്ന ഗൗതം ഗംഭീര്‍ ന്യൂസിലാന്‍റിന് എതിരായ അടുത്ത ടെസ്റ്റില്‍ കളിക്കും. ഓപ്പണര്‍ കെ.എല്‍.രാഹുലിന് പരിക്കേറ്റതിനാല്‍ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഗംഭീറിന് അവസരം ലഭിച്ചത്. നേരത്തെ ഗംഭീര്‍ ശാരീരിക ക്ഷമത പരിശോധനയില്‍ വിജയിച്ചിരുന്നു.

കോഹ്‌ലിയുടെ പിന്തുണയാണ് ഗംഭീറിന് ടീം ഇന്ത്യയിലേക്കുള്ള വാതില്‍ തുറക്കാന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ദില്ലിയുടെ കളിക്കാറായിരുന്നു. ആ ബന്ധം ഗംഭീറിന് സഹായകരമായി എന്നാണ് റിപ്പോര്‍ട്ട്. കാണ്‍പൂര്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ രാഹുല്‍ ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. പന്ത്രണ്ടാമന്‍ ശിഖര്‍ ധവാനാണ് രാഹുലിന് പകരം ഫീല്‍ഡ് ചെയ്തത്.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച കോല്‍ക്കത്തയില്‍ തുടങ്ങും.കാണ്‍പൂരിലെ  ആദ്യ ടെസ്റ്റില്‍ ഇന്ത്യ 197 റണ്‍സിന് വിജയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us