ബെംഗളൂരു മലയാളിയായ സന്തോഷ് വിൽസന്റെയും കൊച്ചു മിടുക്കി മകൾ ഇസബെല്ലയുടെ പാട്ട് വീണ്ടും യൂട്യൂബിൽ വൈറലാകുന്നു.

ബെംഗളൂരു മലയാളിയായ സന്തോഷ് വിൽസന്റെ യും മകൾ  ഇസബെല്ല ലിസ ജോർജിന്റെയും പാട്ട് യൂട്യൂബിലും  മറ്റ് സാമൂഹിക മാധ്യമങ്ങളിലും വീണ്ടും വൈറലാകുന്നു.

ഓണത്തിന് ഇറങ്ങിയ മോഹൻ ലാലിന്റെ “ഒപ്പം ” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ “മിനുങ്ങും മിന്നാമിനുങ്ങേ” എന്ന് തുടങ്ങുന്ന ഗാനമാണ് അച്ഛനും മകളും പാടി തകർക്കുന്നത്.

ഇതു വരെ വെറും അഞ്ചു ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം ആളുകൾ യൂട്യൂബിൽ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

  ബെംഗളൂരുവിൽ അർദ്ധരാത്രി വെടിവെപ്പ്

” ഫോർ ദോസ് ആൾ ഡാഡ് – ഡോട്ടേഴ്സ് എന്നു എഴുതിക്കൊണ്ട്  തുടങ്ങുന്ന  ഗാന രംഗത്ത് പിതാവും പുത്രിയും മൽസരിച്ച് പാടുകയാണ്. കൊച്ചു മിടുക്കി ഇസബെല്ലയെ അഭിനന്ദിച്ചു കൊണ്ടുള്ള വാക്കുകൾ ഫെയ്സ് ബുക്കിലും യൂട്യൂബിലും നിറയുന്നു.

മുൻപ് ” മന്താര  ചെപ്പുണ്ടോ ” എന്ന ഗാനം ഇസബെല്ല  പാടുന്നതും യൂട്യൂബിൽ ലഭ്യമാണ്. മാത്രമല്ല “മേലെ മാനത്തെ ഈശോയെ ” എന്നു  തുടങ്ങുന്ന ഗാനം ഒന്നര ലക്ഷത്തിലധികം പേർ യുടൂബിൽ കണ്ടിട്ടുണ്ട്.

  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
[masterslider id="10"]

Related posts