ദസറ ഒരുക്കങ്ങൾ തുടരുന്നു;ആഡംബര ട്രെയിനിന് പുറമെ ” അംബാരി വിമാന” യാത്രയും, 4000 രൂപ മാത്രം.

മൈസൂരു : കാവേരി വിഷയത്തിന്റെ നിഴലുണ്ടായിരുന്നെങ്കിലും മൈസൂരു ദസറയാഘോഷത്തിൽ ഒരു കുറവും വരുത്താൻ സർക്കാർ തയ്യാറല്ല, സഞ്ചാരികളെ ആകർഷിക്കാൻ കർണാടക ടൂറിസം വികസന കോർപറേഷൻ കിണഞ്ഞ് പരിശ്രമിക്കുകയാണ്. വ്യത്യസ്തമായ പരിപാടികളാണ് അതിനായി അവർ ഒരുക്കിയിരിക്കുന്നത്. അതിലേറ്റവും പുതിയതാണ് “അംബാരി വിമാനയാത്ര “.

ഒക്ടോബർ ഒന്നുമുതൽ 15 വരെ ബെംഗളൂരു എച് എ എൽ വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന സർവ്വീസിന് ഒരാൾക്ക് 4000 രൂപയാണ് ടിക്കറ്റ് നിരക്ക്. എട്ട് സീറ്റുള്ള ബീച്ച് ക്രാഫ്റ്റ് വിമാനമാണ്  ഉപയോഗിക്കുന്നത്. കൈരളി ഏവിയേഷൻ ലിമിറ്റഡുമായി സഹകരിച്ചാണ് ” അം ബാരി യാത്ര” ഒരുക്കുന്നത്.

  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി

കെഎസ്ടിഡിസിയുടെ കൊട്ടാര യാത്രക്ക് ഇന്നലെ തുടക്കമായി.ആഡംബര  ട്രെയിനായ “ഗോൾഡൻ ചാരിയറ്റ് ” ന്റെ ദസറയാത്ര ഒക്ടോബർ ഒന്നിന് ആരംഭിക്കും.ദസറെക്കെത്തുന്ന  സഞ്ചാരികൾക്ക് വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ ടൂറിസം ആപ്പ് ലഭ്യമാകും.വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കിയോസ്കുകളിൽ പരിശീലനം ലഭിച്ച ഗൈഡുകളും സഹായവും ലഭ്യമാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
[masterslider id="10"]

Related posts