2 ലക്ഷത്തിൽ പരം വോട്ടുകൾക്ക് സദാനന്ദ ഗൗഡ ജയിച്ച മണ്ഡലത്തിൽ നിർത്താൻ സ്ഥാനാർത്ഥികളില്ല;അവസാന നിമിഷം മണ്ഡലം കോൺഗ്രസിന് വിട്ടുകൊടുത്ത് ജെഡിഎസ്;ബെംഗളൂരു നോർത്തിൽ മന്ത്രി കൃഷ്ണബൈര ഗൗഡ മൽസരിക്കും.

ബെംഗളൂരു : ദേവഗൗഡയും ചെറുമക്കളും വിശ്വസ്ഥരും പങ്കിട്ടെടുത്തിട്ടും ഇനിയും ലോക്സഭാ സീറ്റുകൾ ബാക്കിയാണ്, മൽസരിക്കാൻ പറ്റിയ ആളില്ലാത്ത അവസ്ഥ.ആദ്യ ഘട്ടത്തിലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം ഇന്നാണ്. അവസാനം ജെഡിഎസ് തങ്ങൾക്ക് ലഭിച്ച സീറ്റ് കോൺഗ്രസിന് തന്നെ തിരിച്ച് നൽകുകയയിരുന്നു.

2014ൽ കേന്ദ്ര മന്ത്രി വി.ഡി.സദാനന്ദ ഗൗഡ 229664 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലമാണ് ,അവിടെ ബി ജെ പ്പി ക്ക് 718236 വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചത് 488562 വോട്ടുകളും ജെഡി എസിന്റെ പെട്ടിയിൽ 92681 വോട്ടുകളും ആയിരുന്നു.

  കുടകിൽ ട്രെക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ നാലാം നാൾ കണ്ടെത്തി

മുൻ പ്രധാനമന്ത്രിയും ജെഡി എസ് അദ്ധ്യക്ഷനുമായ ദേവഗൗഡ മൽസരിക്കാൻ പരിഗണിച്ചിരുന്ന മണ്ഡലമാണ് ഇത്.ദേവഗൗഡ തുമക്കുരു തെരഞ്ഞെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടുംബപ്രശ്നങ്ങളിലും തൃഷയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലും മറുപടിയുമായി വിജയ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us