കുടുംബപ്രശ്നങ്ങളിലും തൃഷയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലും മറുപടിയുമായി വിജയ്

തിരുനെൽവേലി: നടി തൃഷയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിലും ഭാര്യ സംഗീതയുമായുള്ള കുടുംബപ്രശ്നങ്ങളിലും രാഷ്ട്രീയ വേദിയിൽ ആദ്യമായി പരസ്യമായി പ്രതികരിച്ച് തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ്.

തിരുനെൽവേലിയിൽ നടന്ന കൂറ്റൻ രാഷ്ട്രീയ റാലിയിൽ സംസാരിക്കവെയാണ് താരം മനസ്സ് തുറന്നത്. തന്റെ വ്യക്തിജീവിതത്തെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ എതിരാളികളുടെ ഗൂഢാലോചനയാണെന്ന് വിജയ് ആരോപിച്ചു.

വ്യക്തിജീവിതത്തെ വേട്ടയാടുന്നു

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തനിക്കൊപ്പമുള്ളവരെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് തന്നെ മാനസികമായി തളർത്താനാണെന്ന് വിജയ് പറഞ്ഞു.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

“രാഷ്ട്രീയ എതിരാളികൾക്ക് എന്നെ കുറ്റപ്പെടുത്താനല്ലാതെ മറ്റൊന്നും അറിയില്ല. എന്റെ വ്യക്തിജീവിതത്തെ അവർ വേട്ടയാടാൻ നോക്കി. അത് വിജയിക്കാതെ വന്നപ്പോഴാണ് തെരഞ്ഞെടുപ്പിന് 30 ദിവസം മുൻപ് എന്നോട് അടുപ്പമുള്ളവരെക്കുറിച്ച് കള്ളക്കഥകൾ പടച്ചുവിടുന്നത്.” – വിജയ്.

സിനിമാ റിലീസ് തടയാൻ ശ്രമം

തന്റെ അവസാന ചിത്രമായ ‘ജനനായകൻ’ വൈകിപ്പിക്കുന്നത് ബോധപൂർവമാണെന്നും അദ്ദേഹം ആരോപിച്ചു. പുതിയ നിയമങ്ങളുണ്ടാക്കി തന്നെ ജനങ്ങളിൽ നിന്ന് അകറ്റാനാണ് ചിലർ ശ്രമിക്കുന്നത്.

കഴിഞ്ഞ വർഷം കരൂരിലുണ്ടായ ദുരന്തത്തെ രാഷ്ട്രീയമായി തനിക്കെതിരെ ഉപയോഗിച്ചെങ്കിലും ജനങ്ങൾ തന്നെ കൈവിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എത്ര വലിയ ഭാരങ്ങൾ ചുമലിലുണ്ടായിട്ടും ജനങ്ങൾ കൂടെ നിൽക്കുന്നത് വലിയ അത്ഭുതമാണെന്നും താരം പറഞ്ഞു.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

മൂന്ന് പതിറ്റാണ്ടോളം നീണ്ട വിവാഹ ജീവിതത്തിനൊടുവിൽ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷിച്ചെന്ന വാർത്തകൾ ഫെബ്രുവരിയിലാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ നടി തൃഷയുമായി ബന്ധപ്പെടുത്തിയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നു.

കഴിഞ്ഞ മാസം ഇരുവരും ഒരു വിവാഹച്ചടങ്ങിൽ ഒന്നിച്ച് പങ്കെടുത്തത് വലിയ വിവാദങ്ങൾക്ക് വഴിമാറിയ സാഹചര്യത്തിലാണ് രാഷ്ട്രീയ വേദിയിൽ തന്റെ ഭാഗം വിജയ് വ്യക്തമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
[masterslider id="10"]

Related posts