“ഓപ്പറേഷന്‍ ലോട്ടസ്” തകര്‍ക്കാന്‍ കോണ്‍ഗ്രസ്; വിമതര്‍ക്ക് മന്ത്രിസ്ഥാനം!!

ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ നാടകം തുടരുന്നു. “ഓപ്പറേഷന്‍ ലോട്ടസ്” വിജയം കണ്ടുവെന്ന് വിചാരിക്കുന്ന ബിജെപിയുടെ സ്വപ്നം തകര്‍ക്കാന്‍ കോണ്‍ഗ്രസ്‌!!

വിമതരെ കൂടെ നിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കുന്നത്. എന്തു വില കൊടുത്തും അത് സാധ്യമാക്കാന്‍ കോണ്‍ഗ്രസ്‌ തയ്യാറാണ്. ലക്ഷ്യം ഒന്ന് മാത്രം ബിജെപിയുടെ “ഓപ്പറേഷന്‍ ലോട്ടസ്” തകര്‍ക്കുക.

വിമതരെ മുംബൈയിലെ റിനൈസന്‍സ് റിസോര്‍ട്ടില്‍നിന്നും തിരിച്ചെത്തിച്ചു മന്ത്രിസ്ഥാനം കൊടുത്തു കൂടെ നിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കമാണ് ഇപ്പോള്‍ കോണ്‍ഗ്രെസ് നടത്തുന്നത്.

എന്നാല്‍ ഇത് ബിജെപി ക്യാമ്പുകളെ ആശയക്കുഴപ്പത്തിലാക്കി. അതുകൂടാതെ, “കാണാതായ” രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരിച്ചെത്തിയത് പാര്‍ട്ടിയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. ഫോണ്‍ സ്വിച്ച് ഓഫ് ആയതു കൊണ്ടാണു നേതൃത്വവുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നും താന്‍ ഗോവയില്‍ ആയിരുന്നുവെന്നും തിരിച്ചെത്തിയ കോണ്‍ഗ്രസ് എംഎല്‍എ ഭീമാ നായിക് പറഞ്ഞു.

  ഗ്രീനിലും പർപ്പിളിലും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ, യെല്ലോ ലൈനിൽ മാത്രം 14 മിനിറ്റ് കാത്തിരിപ്പ്; യാത്രക്കാർ രോഷത്തിൽ

എന്നാല്‍, ഈ വിഷയത്തില്‍ കോണ്‍ഗ്രസ്‌ – ജെഡിഎസ് ഒറ്റക്കെട്ടാണ് എന്നതാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. കാരണം, എംഎല്‍എമാരെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി, 5 മന്ത്രിമാര്‍ സ്ഥാനത്യാഗത്തിനുപോലും തയാറായിട്ടുണ്ട്!!
“ഓപ്പറേഷന്‍ ലോട്ടസ്” തകര്‍ക്കാന്‍ കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്നുള്ള വജ്രായുധം കൂടിയാണിത്. മുതിര്‍ന്ന നേതാക്കളായ ഡി.കെ ശിവകുമാര്‍, കെ.ജെ ജോര്‍ജ്, പ്രിയങ്ക് ഖര്‍ഗെ, കൃഷ്ണ ബൈരെ ഗൗഡ, സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണു സ്ഥാനത്യാഗത്തിനു തയാറായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ച രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ ഉള്‍പ്പെടെ 16 പേരുടെയെങ്കിലും പിന്തുണയുണ്ടെങ്കിലേ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വഴി തെളിയുകയുള്ളു. മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചു വിമതരെ ഒപ്പം നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ബിജെപി ഇതുവരെ കളിച്ച കളികളെല്ലാം വെറുതെയാകും.

  നദീതീരത്ത് മലമൂത്രവിസർജ്ജനത്തിന് എത്തിയ ആൾക്ക് മുതലയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

അതേസമയം, ബിജെപിയുടെ ഓപ്പറേഷന്‍ താമരയ്ക്കു ബദലായി ബിജെപി എംഎല്‍എമാരെ വലയിലാക്കാന്‍ ശ്രമമൊന്നും നടത്തുന്നില്ലെന്നു മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. സര്‍ക്കാര്‍ സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുമാരസ്വാമി സര്‍ക്കാരിനെ അസ്ഥിരമാക്കാന്‍ ബിജെപിയും, തലയെണ്ണം ഉറപ്പിച്ച് ഭരണം പിടിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യവും തീവ്രശ്രമത്തിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗൂഗിൾ പേ വേണ്ട, ഫോൺ പേയും വേണ്ട; വാട്‌സ്ആപ്പിൽ ഇനി 'കളി' മാറും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts